ലാബിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ

Advertisement

കോഴിക്കോട്. ഉള്ളിയേരിയിലെ ലാബിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ.പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിനാണ് അത്തോളി പൊലീസിന്റെ പിടിയിലായത് .

ഇന്നലെ രാവിലെ ആറരയ്ക്ക് ലാബ് തുറക്കാൻ എത്തിയപ്പോഴാണ് സംഭവം.പ്രതി മുഹമ്മദ് ജാസിൻ അതിക്രമിച്ച് ലാബിനുള്ളിൽ കയറുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കടന്നുപിടിച്ചു.

യുവതി കരഞ്ഞതിനു പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടു.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ആയിരുന്നു പോലീസിന്റെ അന്വേഷണം.ഇതിനിടെ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി കൃത്യം നടത്തിയിരുന്ന സമയത്ത് ഉപയോഗിച്ച വസ്ത്രം പ്രതി ടൗണിൽ ഉപേക്ഷിച്ചിരുന്നു. ഈ വസ്ത്രത്തിലുണ്ടായിരുന്ന ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.കോഴിക്കോട് നഗരത്തിൽ വച്ച് ഇന്ന് രാവിലയാണ് പിടികൂടിയത്.ഇയാൾ ജോലി തേടിയാണ് ഉള്ളിയേരി പരിസരത്ത് എത്തിയത്.

Advertisement