പാലായിൽ ഓണാഘോഷത്തിന് ഇടയിൽ കടന്നൽ കൂട് ഇളകി നൂറോളം വിദ്യാർത്ഥികൾക്കും, അധ്യാപകനും കടന്നൽ കുത്തേറ്റു.
പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിലെ ഓണാഘോഷത്തിന് ഇടയിലാണ് കടന്നൽ കൂട് ഇളകി കോളേജിലെ വിദ്യാർത്ഥികളെ ആക്രമിച്ചത്.
കോളേജ് കെട്ടിടത്തിന് മുകളിലെ നിലയിൽ നിന്നും താഴേയ്ക്ക് ബാനർഡിസ്പ്ലേ ചെയ്ത സമയത്ത് ബാനറിൻ്റെ ഇരുവശത്തും ഉള്ള കളർ സ്മോക്ക് പടക്കത്തിന്റെ പുകയേറ്റാണ് കടന്നൽ ഇളകിയത് . ഉച്ചകഴിഞ്ഞ് 3:15 ഓടെയായിരുന്നു സംഭവം.


































