കോഴിക്കോട്: സിപിഐഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുല്‍ ചാപ്പ്റ്റര്‍ ക്ലോസ്. രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആരോപണത്തിലെ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വി ഡി സതീശന്‍.
ബിജെപി പ്രതിഷേധത്തിന് ഉപയോഗിച്ച കാളയെ ഉപേക്ഷിക്കരുതെന്നും കാളയുമായി വൈകാതെ ബിജെപി അധ്യക്ഷന്റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ടി വരുമെന്നാണ് സതീശന്‍ പറയുന്നത്. സിപിഐഎം നടത്തുന്ന പ്രതിഷേധം എന്തിനുവേണ്ടിയാണെന്ന് അറിയാമെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ ആരോപണത്തില്‍ മറുപടിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ സിപിഐഎമ്മുകാര്‍ അധികം കളിക്കരുതെന്നും കേരളം ഞെട്ടിപ്പോകുന്ന വാര്‍ത്ത പുറത്തുവരുമെന്നും അത് അധികം വൈകില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
































