ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയില്‍ നടന്ന അത്തച്ചമയ ഘോഷയാത്രയില്‍ ‘അബ്രാം ഖുറേഷിയും, സയീദ് മസൂദും, പ്രിയദര്‍ശിനി രാംദാസും’ എത്തിയത് കാണികളെ ത്രസിപ്പിച്ചു. ഘോഷയാത്രയില്‍ അണിനിരന്ന ഘോഷയാത്രയോടൊപ്പമാണ് എമ്പുരാനിലെ ഈ കഥാപാത്രങ്ങളും ശ്രദ്ധ നേടിയത്.
മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ എന്നിവര്‍ അവതരിച്ച കഥാപാത്രങ്ങളെയാണ് റീക്രിയേറ്റ് ചെയ്ത് ഘോഷയാത്രയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലൂസിഫര്‍ സിനിമയുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാന്‍. മലയാളത്തില്‍ ഇതുവരെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ എമ്പുരാന്‍. മാര്‍ച്ച് 27 ന് തിയേറ്ററുകളിലെത്തിയ സിനിമ നിരവധി റെക്കോര്‍ഡുകളാണ് തകര്‍ത്തത്.
































