ചെന്നൈ. ശബരിമലയിൽ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരിപാടിക ളെ തുടർന്നാണ് മാറ്റമെന്നും പകരം രണ്ട് മന്ത്രിമാരെ പങ്കെടുപ്പിക്കുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. സ്റ്റാലിനെ ക്ഷണിച്ചതിലുളള ബിജെപി വിമർശനം തുടുരുമ്പോൾ ബിജെപിക്ക് മറുപടിയുമായി ഡിഎംകെയും രംഗത്തെത്തി.
സെപ്തംബർ 20 ന് നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാൻ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നേരിട്ടെത്തിയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ചത്. എന്നാൽ ഔദ്യോഗിക പരിപാടികൾ കാരണം അയ്യപ്പസംഗമത്തിൽ എത്താനാകില്ലെന്ന് തമിഴ്നാട് സർക്കാർ സംസ്ഥാന സർക്കാറിനെ അറിയിച്ചു. പകരം തമിഴ്നാട് ദേവസ്വം, ഐടി വകുപ്പ് മന്ത്രിമാർ പരിപാടിയിൽ പങ്കെടുക്കും. സ്റ്റാലിനെ ക്ഷണിച്ച സർക്കാർ നീക്കത്തിനെതിരെ ബിജെപി വിമർശനം തുടരുകയാണ്. ഡിഎംകെയെ കൂട്ടുപിടിച്ച് സർക്കാർ അയ്യപ്പ വിശ്വാസം വികലനമാക്കുന്നുവെന്ന് കുമ്മനം രാജശേഖരൻ
ആരാണ് ഹിന്ദു വിരുദ്ധരെന്ന് കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങൾക്ക് അറിയാമെന്ന് ഡിഎംകെ വക്താവ് ടികെ എസ് ഇളങ്കോവൻ തിരിച്ചടിച്ചു
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ എല്ലാം അയ്യപ്പസംഗമത്തിന് ക്ഷണിക്കുമെന്ന് മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കിയിട്ടുണ്ട്





































