30 പവൻ സ്വർണവും നാല് ലക്ഷം രൂപയും മോഷണം പോയ കേസിൽ അന്വേഷണം പ്രതിസന്ധിയിൽ

Advertisement

കണ്ണൂർ. കല്യാട് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും മോഷണം പോയ കേസിൽ അന്വേഷണം പ്രതിസന്ധിയിൽ. കൊല്ലപ്പെട്ട ദർഷിതയും ആൺസുഹൃത്തും ചേർന്നാണ് കവർച്ച നടത്തിയതെന്ന് സ്ഥിരീകരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ദർഷിതയെ കൊലപ്പെടുത്തിയ കേസിൽ ആൺ സുഹൃത്ത് സിദ്ധരാജു കർണാടകയിൽ റിമാൻഡിലായതാണ് അന്വേഷണ സംഘത്തിന് തിരിച്ചടിയായത്. കേരളത്തിൽ നിന്നുള്ള പൊലീസ് സംഘം ഹുൻസൂരിൽ എത്തിയെങ്കിലും സിദ്ധരാജുവിനെ വിശദമായി ചോദ്യംചെയ്യാൻ കഴിയാതെ മടങ്ങേണ്ടിവന്നു. സ്വർണവും പണവും മോഷ്ടിച്ചിട്ടില്ല എന്നാണ് ഇയാൾ പ്രാഥമിക ചോദ്യം ചെയ്യലിൽ നൽകിയ മൊഴി. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.

Advertisement