എറണാകുളം. പെരുമ്പാവൂർ കാഞ്ഞിരക്കാട് മാലിന്യ കുമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കൊൽക്കത്ത സ്വദേശികളായ ഷീല, ജിയാറുൽ ദമ്പതികളുടെ കുട്ടിയെന്നാണ് സംശയം.പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.മാലിന്യ കൂമ്പാരത്തിൽ നിന്ന് അസഹനീയ ദുർഗന്ധം ഉയർന്നതോടെ പരിസരവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുഞ്ഞാണ് മരിച്ചത്. പൊക്കിൾകൊടി വേർപ്പെട്ടിട്ടില്ല. പെരുമ്പാവൂർ എ എസ് പി ഹാർത്തിക് മീണയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി.ഇതര സംസ്ഥാനക്കാർ കൂട്ടത്തോടെ താമസിക്കുന്ന വീടുകളുള്ള സ്ഥലമാണിത്.കൊൽക്കത്ത സ്വദേശികളായ ഷീല, ജിയാറുൽ ദമ്പതികളുടെ കുട്ടിയെന്നാണ് സംശയം. പൊലീസ് നടത്തിയ പരിശോധനയിൽ ഇവരെ കളമശേരി മെഡിക്കൽ കോളേജിൽ നിന്നും കണ്ടെത്തി. ഷീല നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ് ജിയാറുൽ പോലീസ് നിരീക്ഷണത്തിലും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം തുടർ നടപടികളെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചതാണെന്ന് സംശയവും പോലീസിനുണ്ട്




































