കൊച്ചി.പൊന്നോണനാളി ന്റെ വരവറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയം നാളെ. രാവിലെ 9നു ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അത്തപതാക ഉയർത്തും. നടൻ ജയറാം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. അത്തം നഗരിയിൽ ഉയർത്താനുള്ള പതാക കൊച്ചി രാജകുടുംബാംഗത്തിൽ നിന്ന് തൃപ്പൂണിത്തറ നഗരസഭ അധ്യക്ഷ രമാ സന്തോഷ് ഏറ്റുവാങ്ങി.
പൊന്നോണത്തെ വരവേൽക്കാനുള്ള തിരക്കിലാണ് നാടും നഗരവും. സംസ്ഥാനത്തെ ഔദ്യോഗിക ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുള്ള തൃപ്പൂണിത്തുറ അത്തം ഘോഷയാത്രക്ക് നാളെ രാവിലെ 9 മണിയോടെ തുടക്കമാകും. അത്തച്ചമയ ആഘോഷങ്ങൾക്കായി തൃപ്പൂണിത്തുറ ഒരുങ്ങി. വൻ ആഘോഷങ്ങളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര 26ന് നടക്കും. നഗരസഭ അത്താഘോഷ കമ്മിറ്റി സംഘടിപ്പിക്കുന്ന ഘോഷയാത്ര രാവിലെ ഒൻപതിന് മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അത്തപതാക ഉയർത്തും. നടൻ ജയറാം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. അത്തം നഗരിയിൽ ഉയർത്താനുള്ള പതാക കൊച്ചി രാജകുടുംബാംഗത്തിൽ നിന്ന് തൃപ്പൂണിത്തുറ നഗരസഭ അധ്യക്ഷ രമാ സന്തോഷ് ഏറ്റുവാങ്ങി.
മഹാബലി, പുലികളി, വിവിധ പ്രച്ഛന്നവേഷങ്ങൾ, കളരിപ്പയറ്റ്, പഞ്ചവാദ്യം, തകിൽ, ചെണ്ടമേളം, ശിങ്കാരി മേളം, തമ്പോല മേളം, ബാൻഡ് മേളം, കാവടി, തെയ്യം, ടാബ്ലോ തുടങ്ങിയ ഇനങ്ങളിലായി മൂവായിരത്തിലധികം കലാപ്രവർത്തകർ ഘോഷയാത്രയിൽ അണിനിരക്കും. ഭിന്നശേഷി സൗഹൃദമായാണ് ഇത്തവണ അത്താഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. അത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായി നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എല്ലാ സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾക്കും നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നഗരത്തിൽ രാവിലെ 8 മണി മുതൽ 3 മണിവരെ ഗതാഗത നിയന്ത്രണം ഉണ്ടാകും. അത്തം ആഘോഷത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ ഗവ. ബോയ്സ് സ്കൂളിലെ ഗ്രൗണ്ടിൽ അമ്യൂസ്മെന്റ് പാർക്കും സജ്ജമായിട്ടുണ്ട്






































