ആലപ്പുഴ. ചേർത്തലയിൽ കിടപ്പിലായ പിതാവിന് മകന്റെ മർദനം.
പുതിയകാവ് സ്വദേശി ചന്ദ്രനെയാണ് ഇളയ മകൻ അഖിൽ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ അഖിൽ ഒളിവിൽ പോയി. ഇന്നലെ രാത്രിയായിരുന്നു 75 വയസുകാരനായ പിതാവിനോട് മകന്റെ ക്രൂരത. കഴുത്ത് ഞെരിച്ചും തലയ്ക്കടിച്ചും ക്രൂര മർദനം.
സ്വന്തമായി എഴുന്നേറ്റിരിക്കാൻ പോലും കഴിയാത്ത ചന്ദ്രനെ ബലമായി പിടിച്ചിരുത്തിയാണ് മകൻ അഖിൽ മർദിച്ചത്. ഒരു കാരണവുമില്ലാതെയുള്ള ആക്രമണം മദ്യലഹരിയിലായിരുന്നു. മൂത്ത മകനാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ബന്ധുക്കൾക്ക് അയച്ചു നൽകിയത്. സമീപത്തായി അമ്മയുമുണ്ട്. ഇരുവരും കണ്ടു നിന്നതല്ലാതെ മർദനം തടഞ്ഞില്ല. ഇന്നലെ രാത്രി നടന്ന സംഭവത്തിന് ശേഷം ഒളിവിൽ പോയ അഖിലിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
































