തിരുവനന്തപുരം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് വ്യത്യസ്ത പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഔദ്യാഗിക വസതിയിലേക്ക് യുവമോർച്ച മാർച്ച്. രാഹുൽ മാങ്കൂട്ടത്തിലിൻറെ മുഖംമൂടി ധരിപ്പിച്ച വിത്തുകാളയുമായിട്ടായിരുന്നു മാർച്ച്.
യൂത്ത് കോൺഗ്രസിനും നാട്ടുകാർക്കും വേണ്ടാത്ത വിത്തുകാളയെ പ്രതിപക്ഷ നേതാവിന് സമർപ്പിക്കുകയാണെന്ന് യുവമോർച്ച പരിഹസിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ ബോർഡ് വെച്ച് കേരളത്തിൽ ഒരു പൊതു പരിപാടിയിലും പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത യുവമോർച്ച സംസ്ഥാന പ്രസിഡൻറ് വി മനു പ്രസാദ് പറഞ്ഞു.പിന്നാലെ ബാരിക്കേഡ് ഭേദിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകരും രംഗത്തെത്തി –
രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് വിദ്യാർത്ഥിനികളുടെ രക്ഷക്കായി സെൽഫ് ഡിഫൻസ് ക്ലാസ് സംഘടിപ്പിച്ചായിരുന്നു പ്രതിഷേധം. രാഹുലിന്റെ മുഖംമൂടി ധരിച്ച് എത്തിയ ആളെ പ്രതീകാത്മകമായി കീഴടക്കുന്നത് ആയിരുന്നു പ്രതിഷേധത്തിന്റെ പ്രമേയം.





































