ഓപ്പറേഷൻ ക്ളീൻ വീൽസ്, മിന്നൽ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയത് 112 ഉദ്യോഗസ്ഥർക്കെതിരെ

Advertisement

കൊച്ചി.മോട്ടോർ വാഹന വകുപ്പിലെ അഴിമതി കണ്ടെത്താൻ വിജിലൻസ് നടത്തിയ ഓപ്പറേഷൻ ക്ളീൻ വീൽസിൽ
നടപടി.മിന്നൽ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ 112 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് വിജിലൻസ്
ശുപാർശ ചെയ്യും.വിജിലൻസ് ഡയറക്ട്ർ മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.

ജൂലൈ 19 നായിരുന്നു സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് മിന്നൽ
പരിശോധന നടത്തിയത്.17 റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും 64 സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലുമായിരുന്നു പരിശോധന.പരിശോധനയിൽ വ്യാപക ക്രമേക്കടാണ് കണ്ടെത്തിയത്.ഉദ്യോഗസ്ഥർക്ക് ഏജന്റുമാർ നൽകാൻ കൊണ്ട് വന്ന കൈക്കൂലി പണമായ ഒന്നര ലക്ഷം
രൂപ പിടിച്ചെടുത്തു.വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോൾ കൈക്കൂലി പണം
ജനലിലൂടെ വലിച്ചെറിഞ്ഞു.21 ഉദ്യോഗസ്ഥർ ഏജന്റുമാരിൽ നിന്നും എട്ടു ലക്ഷത്തോളം രൂപ
ഓൺലൈൻ വഴി സ്വീകരിച്ചതായും കണ്ടെത്തി.പിന്നാലെ വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം
വിശദമായ അന്വേഷണം നടത്തിയിരുന്നു.അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ ബന്ധുക്കൾ വഴി ഏജന്റുമാരിൽ നിന്നും പണം കൈപ്പറ്റുന്നുവെന്നു സ്ഥിരീകരിച്ചു.കൂടാതെ ഡ്രൈവിങ് സ്‌കൂളുകളുടെ
അനധികൃത നടത്തിപ്പിന് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുവെന്നും കണ്ടെത്തി.ഇതോടെയാണ് നടപടിയിലേക്ക് വിജിലൻസ് നീങ്ങിയത്.72 മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കതിരെ
വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്യും.ഗുരുതര ക്രമക്കേടുകൾ നടത്തിയെന്ന് കണ്ടെത്തിയ 40 ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസിന്റെ തുടരന്വേഷണവും ഉണ്ടാകും.

Advertisement