തിരുവനന്തപുരം. രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻറ് ചെയ്ത നടപടി അവസാന നടപടിയല്ലെന്ന
സൂചന നൽകി കോൺഗ്രസ് നേതാക്കൾ.ഇനിയും നടപടിയുണ്ടാകാനുളള സാധ്യത സൂചിപ്പിച്ച് കെ.മുരളീധരൻ പ്രതികരിച്ചു.
എന്നാൽ എം.എൽ.എ സ്ഥാനം രാജിവെക്കുന്നതാണ് നല്ലതെന്ന പ്രതികരണവുമായി
കേരളാ കോൺഗ്രസ് എം.പി. ഫ്രാൻസിസ് ജോർജ് രംഗത്തെത്തി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇനിയും ആരോപണങ്ങൾ പുറത്തവരാനുളള സാധ്യത കോൺഗ്രസ് മുൻകൂട്ടി കാണുന്നുണ്ട്. ഇതുകൊണ്ടാണ് സസ്പെൻഷൻ നടപടി അന്തിമമല്ലെന്ന സൂചന നൽകാൻ കാരണം. ആരോപണങ്ങളുടെ ഗുരുതര സ്വഭാവം
വ്യക്തമായിട്ടും MLA സ്ഥാനം രാജി വെക്കാത്തതിൽ UDFലെ ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ട്.
ആരോപണങ്ങളുടെ വെളിച്ചത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എന്ത് നടപടി വേണം.എന്നത് കോൺഗ്രസിൻെറ അഭ്യന്തരകാര്യം
എന്നാണ് മുസ്ളിം ലീഗിൻെറ നിലപാട്. കോൺഗ്രസിനകത്തെ വിഷയത്തിൽ ഇടപെട്ട് അഭിപ്രായം പറയുന്നതിൽ മറ്റ് ഘടകകക്ഷികൾക്കും വൈമുഖ്യമുണ്ട്





































