ഭീതി പടർത്തിയകാട്ടുപോത്തിനെ കാട് കയറ്റി

Advertisement

വിതുര. തൊളിക്കോട് മേഖലയിൽ ഭീതി പടർത്തിയ
കാട്ടുപോത്തിനെ കാട് കയറ്റി. കാട്ടുപോത്തിനെ മയക്ക് വെടിവെച്ച് പിടികൂടിയ ശേഷം കാട്ടിലേക്ക് തുറന്നു വിടുകയായിരുന്നു. വൈകുന്നേരം നാലേ കാലോടെ മലയടിഭാഗത്തെ സെറ്റിൽമെൻറ് പ്രദേശത്തിന് അടുത്തുവച്ച് മയക്ക് വെടി വയ്ക്കുകയായിരുന്നു. തുടർന്ന് ചികിത്സ നൽകി

പിന്നാലെ ഏഴേ മുക്കാലോടെ പേപ്പാറ വന്യജീവി സങ്കേതത്തിൽ തുറന്നു വിട്ടു. അസിസ്റ്റൻറ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ അരുൺ കുമാറാണ് മയക്ക് വെടി വെച്ചത്. തിരുവനന്തപുരം ഡിഎഫ്ഒ ദേവിപ്രിയ ,പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ എസ് ശ്രീജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. ജനവാസമേഖലയിൽ മൂന്ന് നാല് ദിവസം ഓടിയതിനാൽ അഞ്ച് വയസ്സ് പ്രായമുള്ള കാട്ടുപോത്ത് തളർന്ന് അവശനിലയിൽ ആയിരുന്നു. ശരീരത്തിൽ മുറിവുകൾ ഏറ്റിരുന്നു ; കാലിൽ
മുടന്തമുണ്ടായിരുന്നു

Advertisement