കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഗവ. മെഡിക്കല്‍ കോളേജില്‍ എട്ടുപേര്‍ ചികിത്സയില്‍. വയനാട് സ്വദേശികളായ രണ്ടുപേര്‍ക്കാണ് ഏറ്റവും ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. 25 കാരനായ തരുവണ സ്വദേശിയും 48 കാരനായ സുല്‍ത്താന്‍ ബത്തേരി സ്വദേശിയുമാണ് ചികിത്സയിലുള്ളത്.
കോഴിക്കോട്ടുനിന്ന് മൂന്നുപേരും മലപ്പുറത്തുനിന്ന് മൂന്നുപേരും രോഗികളായുണ്ട്. ഇതില്‍ ഓമശേരിയില്‍നിന്നുള്ള മൂന്നുമാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. മറ്റു ഏഴുപേരുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗം ബാധിച്ച് കഴിഞ്ഞയാഴ്ച മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗബാധയുണ്ട്.
































