കണ്ണൂര്‍: തോട്ടടയില്‍ എസ്എഫ്‌ഐ നേതാവിനു കുത്തേറ്റു. എടക്കാട് ഏരിയ സെക്രട്ടറി കെഎം വൈഷ്ണവിനെ (23) ബൈക്കിലെത്തിയ സംഘം കുത്തി പരിക്കേല്‍പ്പിച്ചു. തോട്ടട എസ്എന്‍ കോളജിനു മുന്നില്‍ ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കൈക്കും കാലിനും കുത്തേറ്റ വൈഷ്ണവിനെ എകെ ജിആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ഥിനിയെ കമന്റടിച്ചത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ആക്രമണം. വൈഷ്ണവിന്റെ പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ലഹരി മാഫിയ സംഘമാണ് ആക്രമിച്ചതെന്നാണ് വൈഷ്ണവിന്റെ പരാതി. അക്രമത്തില്‍ എടക്കാട് ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
































