തിരുവനന്തപുരം. പതിനേഴുകാരിയുടെ സുഹൃത്ത് അൻപതുകാരന്‍. പിന്നെ സംഭവിച്ചത് ഗുരുതരം. സുഹൃത്തിനു ക്രൂര മർദ്ദനം ഏല്‍ക്കേണ്ടതായി വന്നു. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം
പെൺകുട്ടിയുടെ ബന്ധുവും സുഹൃത്തുക്കളും ചേർന്നാണ് മർദ്ദിച്ചത്. ഇന്നലെ ഉച്ചയോടെ തിരുവല്ലം ജഡ്ജി കുന്നിലാണ് സംഭവം. മർദ്ദനമേറ്റത് നെടുമങ്ങാട് അഴീക്കോട് സ്വദേശി റഹീമിന്. വിതുര സ്വദേശിയായ പെൺകുട്ടിയുമായി റഹീമിന് സൗഹൃദം ഉണ്ടായിരുന്നു. പെൺകുട്ടിയുടെ ഫോണിലെ സന്ദേശങ്ങൾ കണ്ടു ബന്ധുക്കൾ റഹീമിനെ ജഡ്ജി കുന്നിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്നു ബന്ധുവായ യുവാവും സുഹൃത്തുക്കളും ചേർന്നു ക്രൂരമായി മർദ്ദിച്ചു. കമ്പി വടി കൊണ്ടു റഹീമിന്റെ കാലു അടിച്ചു പൊട്ടിച്ചു. തലയ്ക്കും മുഖത്തും അടിച്ചു മുറുവേൽപ്പിച്ചു
ഗുരുതരമായി പരിക്കേറ്റ റഹീമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നാല് പേർ പോലീസ് കസ്റ്റഡിയിൽ






































