സഹപാഠി സ്വകാര്യഭാഗത്ത് പെൻസിൽ കുത്തി ഇറക്കി, വേദന തിന്ന്എട്ട് വയസുകാരൻ

Advertisement

ആലപ്പുഴ. സഹപാഠി സ്വകാര്യഭാഗത്ത് പെൻസിൽ കുത്തി ഇറക്കി, വേദന തിന്ന്
എട്ട് വയസുകാരൻ. സ്വകാര്യഭാഗത്ത് പെൻസിൽ മുനയുമായി എട്ട് വയസുകാരൻ കഴിഞ്ഞത് ഒരു മാസം

ശസ്ത്രക്രിയ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും വേദന തുടരുന്നെന്ന് എട്ട് വയസുകാരൻ. നടക്കാനോ കൂട്ടുകാർക്കൊപ്പം കളിക്കാനോ കഴിയുന്നില്ലെന്നും സങ്കടം. കുട്ടിയുടെ സ്വകാര്യ ഭാഗത്തിന്റെ ചിത്രം പകർത്തി പ്രചരിപ്പിച്ചെന്നും പരാതി. ജനുവരിയിൽ നടന്ന സംഭവത്തിൽ സ്കൂൾ അധികൃതരും പോലീസും നടപടി സ്വീകരിക്കുന്നില്ലെന്ന് രക്ഷിതാക്കൾ. കുട്ടിയുടെ മൊഴി പോലീസ് തിരുത്തിയതായും പരാതി. പോലീസ് സ്റ്റേഷൻ കയറി ഇറങ്ങിയിട്ടും നീതി ലഭിച്ചില്ലെന്ന് മാതാപിതാക്കൾ

Advertisement