2025 ആഗസ്റ്റ് 24 ഞായർ
BREAKING NEWS
👉 പാർട്ടിയിൽ കടുത്ത ഭിന്നത തുടരുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തലിൻ്റെ രാജിയിലുറച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
👉ഇപ്പോൾ രാജിവെയ്ക്കണമെന്നതിൽ പ്രസക്തി ഇല്ലെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡൻറ് എ പി അനിൽകുമാർ

👉രാഹൂലിൻ്റെ രാജി ആവശ്യം പാർട്ടിയുടെ മുന്നിലെത്തുമ്പോൾ ഉചിതമായ തീരുമാനമെടുക്കുമെന്നും എ പി അനിൽ കുമാർ
👉പോലീസിൽ പരാതി വന്നാൽ അപ്പോൾ നോക്കാമെന്നും അനിൽ കുമാർ
👉സപ്ലേകോ സൂപ്പർ മാർക്കറ്റുകളിൽ ഇന്ന് വെളിച്ചെണ്ണയ്ക്ക് കിലോഗ്രാമിന് 12 രൂപ വിലക്കുറവിൽ വില്പന നടക്കും

👉പൊതു വിപണിയിൽ 529 രൂപ വിലയുള്ള കേര വെളിച്ചെണ്ണ ഇന്ന് 445 രൂപയ്ക്ക് കിട്ടും.
👉ശബരി വെളിച്ചെണ്ണ 359 രൂപയ്ക്കും സപ്ലേകോ ഷോറുമുകളിൽ നിന്ന് ലഭിക്കും

👉സംസ്ഥാനത്ത് ഓണചന്തകൾക്ക് ഇന്ന് തുടക്കമാകും. ഗ്രാമങ്ങൾ തോറും വാഹനങ്ങളിൽ സപ്ലേകോ ഉല്പന്നങ്ങൾ വിപണനം നടത്തുമെന്നും മന്ത്രി ജി ആർ അനിൽ
👉കോതമംഗലം ഊന്നുകല്ലിലെ ശാന്തയുടെ കൊലപാതകം: സുഹൃത്ത് അടിമാലി സ്വദേശി രാജേഷിനായി തിരച്ചിൽ

👉 ശാന്തയും രാജേഷും തമ്മിൽ ഏറെക്കാലമായുള്ള സൗഹൃദമെന്നും പോലീസ്
👉മലപ്പുറം മണ്ണാർ മലയിൽ വനം വകുപ്പ് സ്ഥാപിച്ച കൂടിനടുത്ത് പുലിയെ കണ്ടു.
👉മലപ്പുറത്ത് സ്കൂൾ ബസിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ വിരൽ കുടുങ്ങിയത് അഗ്നിശമന സേന പുറത്തെടുത്തു.

🌴കേരളീയം🌴
🙏 ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിങ്ങിനുള്ള സമയപരിധി സെപ്തംബര്‍ 10 വരെ നീട്ടിയതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഞായറാഴ്ച അവസാനിക്കുന്ന സമയപരിധി നീട്ടിനല്‍കണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം.
🙏 ക്ഷേത്രങ്ങളും ക്ഷേത്രപരിസരങ്ങളും ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണ പരിപാടികള്‍ക്കായി ഉപയോഗിക്കുന്നില്ലെന്ന് ദേവസ്വം ബോര്‍ഡുകള്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്കാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

🙏 പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടം യുവതിയെ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പുറത്ത്. ഗര്‍ഭഛിദ്രത്തെ എതിര്‍ത്ത് സംസാരിക്കുന്ന യുവതിയോട് രാഹുല്‍ വളരെ മോശമായി സംസാരിക്കുന്നതും അസഭ്യം പറയുന്നതും പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലുണ്ട്.
🙏 യുവതിയെ ഗര്‍ഭഛിദ്രത്തിനു വേണ്ടി നിര്‍ബന്ധിക്കുന്നതിന്റെ കൂടുതല്‍ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി. പാലക്കാട്ടെ മഹിളാമോര്‍ച്ച നേതാവ് അശ്വതി മണികണ്ഠനാണ് രാഹുലിനെതിരെ പരാതി നല്‍കിയത്.

🙏 രാഹുലിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ജില്ലാ സെക്രട്ടറിയുടെ ഓഡിയോ സന്ദേശം. തനിക്കറിയാവുന്ന രണ്ട് വനിതാ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ മെസേജ് അയച്ചുവെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു പോയെന്നും ജില്ലാ സെക്രട്ടറി പറയുന്നു.
🙏 രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന രൂക്ഷമായ ആരോപണങ്ങളില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

🙏 രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. രാഹുല്‍ രാജിവെക്കണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി വികെ ശ്രീകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.
🙏 സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. 45 വയസ്സുള്ള വയനാട് ബത്തേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

🙏 ബിഗ് ബോസ് സീസണ്‍ 6 ജേതാവ് ജിന്റോയ്ക്കെതിരെ പാലാരിവട്ടം പൊലീസ് എടുത്ത മോഷണക്കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജിന്റോയുടെ ഉടമസ്ഥതയിലുള്ള ജിന്റോ ബോഡി ക്രാഫ്റ്റ് എന്ന ജിംനേഷ്യത്തില്‍ അതിക്രമിച്ചു കയറി പതിനായിരം രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചെന്നാണ് നടത്തിപ്പുകാരിയുടെ പരാതി.
🙏 സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കല്‍ സര്‍വീസസ് ഉള്‍പ്പെടെയുള്ളവര്‍ക്കും ഡിഎ, ഡിആര്‍ വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും.

🙏 ഗാസയില്‍ അഞ്ച് ലക്ഷം മനുഷ്യര്‍ മരണത്തിലേക്ക് പോകുമ്പോള്‍ നമുക്ക് വലുത് ഒരു നേതാവിന്റെ രതി ദൗര്‍ബല്യങ്ങളാണെന്ന് എഴുത്തുകാരന്‍ എം. മുകുന്ദന്‍. കോഴിക്കോട് നടന്ന പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🙏 സിപിഎം നേതാവ് പി സരിന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ ഡോ. സൗമ്യ സരിന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജിനൊപ്പം സരിന്‍ നില്‍ക്കുന്നതായുള്ള ചിത്രമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്.

🙏 എറണാകുളം ഊന്നുകല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. മരിച്ചത് എറണാകുളം കുറുപ്പുംപടി സ്വദേശി ശാന്തയാണ്. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്താല്‍ സാധിച്ചിട്ടുണ്ട്.
🙏 തോട്ടപ്പള്ളിയിലെ 62-കാരിയുടെ കൊലപാതകത്തില്‍ കഴിഞ്ഞദിവസം പിടികൂടിയ ആള്‍ നിരപരാധിയെന്ന് പോലീസ്. സ്ത്രീയെ കൊലപ്പെടുത്തിയ ദമ്പതിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു.

🙏 കാസര്‍കോട് ദേലംപാടിയില്‍ യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി. യുവതിയുടെ പരാതിയില്‍ കര്‍ണാടക ഈശ്വരമംഗല സ്വദേശി ഇബ്രാഹിം ബാദുഷക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു.
🙏 കായംകുളം കൃഷ്ണപുരത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം സെന്റ് മേരിസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ആരാധ്യ (14)യെ ആണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
🙏 വരും ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഓഗസ്റ്റ് 26 ന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും 27 ന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

🇳🇪 ദേശീയം 🇳🇪
🙏 സംസ്ഥാന സമ്മേളനം കഴിഞ്ഞ് മടങ്ങിയ വാഹനങ്ങള്‍ക്ക് ടോള്‍ ഈടാക്കിയതിന് തമിഴക വെട്രിക്കഴകം (ടിവികെ) പ്രവര്‍ത്തകര്‍ ടോള്‍പ്ലാസ ഉപരോധിച്ചു. ഇരുന്നൂറിലേറെ പാര്‍ട്ടി പ്രവര്‍ത്തകരാണ് ധര്‍മപുരി പാലാക്കോടിലെ ടോള്‍പ്ലാസയും റോഡും ഉപരോധിച്ചത്.
🙏 കര്‍ണാടകയിലെ കോണ്‍ഗ്രസ് എം എ ല്‍എ കെ സി വീരേന്ദ്ര പപ്പിയുടെ അറസ്റ്റില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിക്കിമില്‍ ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രം ലീസിന് എടുക്കാനെത്തിയപ്പോഴാണ് വീരേന്ദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത്.

🙏 പ്രസവ ചികിത്സാ ഫീസ് തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ച് പ്രസവം വൈകിപ്പിച്ച് ആശുപത്രി അധികൃതര്‍ കുഞ്ഞിനെ കൊന്നുവെന്നാരോപിച്ച് മൃതദേഹവുമായി പിതാവ് മജിസ്ട്രേറ്റ് ഓഫീസില്‍. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലാണ് സംഭവമുണ്ടായത്.
🙏 ബീഹാറില്‍ ഏഴാം ദിവസം പിന്നിട്ട രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുക്കാന്‍ ഇന്ത്യ സഖ്യം മുഖ്യമന്ത്രിമാരുടെയും നേതാക്കളുടെയും തീരുമാനം.
🙏 ‘സാല്‍വാ ജുദും’ വിധിയിലൂടെ നക്‌സലിസത്തെ താന്‍ സഹായിച്ചെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണത്തിനെതിരേ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതിസ്ഥാനാര്‍ഥിയും സുപ്രീം കോടതി മുന്‍ ജഡ്ജിയുമായ ബി. സുദര്‍ശന്‍ റെഡ്ഡി.

🙏 ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ് ടെസ്റ്റ് ഇന്ന്. ശ്രീഹരിക്കോട്ടയില്‍ ഐഎസ്ആര്‍ഒയും ഇന്ത്യന്‍ വ്യോമസേനയും ചേര്‍ന്നാണ് ഇന്ന് പരീക്ഷണം നടത്തുന്നത്.
🙏 ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ 50 ശതമാനം തീരുവ ചുമത്തിയതില്‍ നാഗ്പുരില്‍ വേറിട്ട പ്രതിഷേധം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീമാകാരമായ കോലവുമായാണ് പ്രതിഷേധം നടത്തിയത്. വന്‍ ജനാവലിയാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
🇦🇺 അന്തർദേശീയം 🇦🇽
🙏 നിരവധി വിദേശരാജ്യങ്ങളില്‍ ഇറാന് ആയുധ നിര്‍മാണശാലകളുണ്ടെന്ന് വെളിപ്പെടുത്തി ഇറാന്റെ പ്രതിരോധമന്ത്രി അസീസ് നസീര്‍സാദെ. എന്നാല്‍, ഇവ എവിടെയൊക്കെയാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

🙏 തപാല്‍ വകുപ്പ് അമേരിക്കയിലേക്കുള്ള മിക്ക അന്താരാഷ്ട്ര തപാല്‍ സേവനങ്ങളും താത്ക്കാലികമായി നിര്‍ത്തിവെച്ചു. ഓഗസ്റ്റ് 25 മുതലാണ് ഈ നിയന്ത്രണം നിലവില്‍ വരിക.
🙏 ഇന്ത്യയില്‍നിന്ന് എണ്ണയോ ശുദ്ധീകരിച്ച ഉത്പന്നങ്ങളോ വാങ്ങുന്നതില്‍ ഏതെങ്കിലും രാജ്യങ്ങള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ അത് തങ്ങളെ ബാധിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍.
🙏 റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം. മുന്നറിയിപ്പിന്റെ ഭാഗമായി മോസ്‌കോ നഗരത്തിലെത് ഉള്‍പ്പെടെ വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.

🙏 യുഎസ് പ്രതിരോധ വകുപ്പിലെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി മേധാവി ലെഫ്റ്റനന്റ് ജനറല്‍ ജെഫ്രി ക്രൂസിനെ പുറത്താക്കി.
🙏 യുക്രൈന്‍യുദ്ധത്തിന് രണ്ടാഴ്ചയ്ക്കുള്ളില്‍ സമാധാനപരമായ പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ റഷ്യക്ക് ഉപരോധങ്ങളേര്‍പ്പെടുത്തുമെന്ന ഭീഷണി പുതുക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

⚽ കായികം ⚽
⚽ അർജൻ്റീനയുടെ ഫുട്ബാൾ മത്സരത്തിന് കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം വേദിയായേക്കും.
⚽ 2026 ഫുട്ബോൾ ലോകകപ്പിൻ്റെ ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് ഡിസംബർ 5ന് വാഷിങ്ടനിലെ കെന്നഡി സെൻ്ററിൽ നടക്കും.






































