ഒരു മാസത്തിനിടെ 46 പനിമരണം,എങ്ങോട്ടാണ് പോക്ക്

Advertisement

തിരുവനന്തപുരം. പനിമരണം കൂടുന്നു. കേരളത്തിൽ പനിബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ വർദ്ധന. ഒരു മാസത്തിനിടെ 46 പനിമരണം. 28 മരണം എലിപ്പനി ബാധിച്ച്. ഡെങ്കിപ്പനി ബാധിച്ച് മൂന്നുപേർ മരിച്ചു. ഇൻഫ്ലുവൻസ ബാധിച്ച് 10 മരണം. ആശങ്കയായി അമീബിക് മസ്തിഷ്കജ്വരവും. ഈ മാസം മൂന്നുപേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

14 കേസുകൾ മസ്തിഷ്കജ്വരം എന്ന് സംശയം. മരിച്ച മൂന്നുപേർക്ക് മസ്തിഷ്കജ്വരം എന്നും സംശയം .ഇന്നലെ മാത്രം 9407 പേർ പനിബാധിച്ച് ചികിത്സ തേടി.

മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആശങ്ക കൂടുന്നുണ്ട്.കോഴിക്കോട് മലപ്പുറം, വയനാട് ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് , മലപ്പുറം ജില്ലകളിലെ ആറു പേരും വയനാട്ടിലെ ഒരാളുമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ളത്.രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വെള്ളത്തിൻറെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചെങ്കിലും ഇതുവരെ ഫലം ലഭിച്ചിട്ടില്ല.ഉറവിടം കൃത്യമായി മനസ്സിലാക്കാൻ കഴിയാത്തത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്.

Advertisement