കുറ്റ്യാടി. കാർ കട വരാന്തയിലേക്ക് പാഞ്ഞു കയറി രണ്ടുപേർക്ക് പരുക്ക്. കോഴിക്കോട് കുറ്റ്യാടി ടൗണിൽ മരുതോങ്കര റോഡിലാണ് സംഭവം
ഒരാളുടെ പരുക്ക് ഗുരുതരം. റോഡ് അരികിൽ നിർത്തിയിട്ട രണ്ട് ബൈക്കുകളിലും കാർ ഇടിച്ചു. റോഡ് അരികിൽ നിന്ന് പലരും ഓടി രക്ഷപ്പെടുകയായിരുന്നു. നിർത്താതെ പോയ കാർ പിന്നീട് ടയർ തകരാറിനെ തുടർന്ന് നിർത്തി. കാറിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയും കുറ്റ്യാടി പൊലീസിൽ ഹാജരാവുകയും ചെയ്തു. രാത്രി 11 മണിക്കാണ് സംഭവം
































