രാഹുലിൻ്റെ രാജി,ഉപതിരഞ്ഞെടുപ്പ്ഭയന്ന് ഇരുമുന്നണികളും

Advertisement

തിരുവനന്തപുരം. രാഹുലിൻ്റെ രാജി,ഉപതിരഞ്ഞെടുപ്പ്ഭയന്ന് ഇരുമുന്നണികളും ഇതുവരെ ഉപതിരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്ത കോൺഗ്രസിന് ഉപതെരഞ്ഞെടുപ്പ് പേടിയുണ്ട്. ഗര്‍ഭ വിവാദത്തില്‍ സീറ്റ് പോകാനിടയുണ്ട്. പോയാലത് വരും തിരഞ്ഞെടുപ്പിനെ ബാധിക്കും.

രാഹുലിനെ രാജി വയ്പ്പിച്ചാൽ ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്ന് ഇടത് നേതൃത്വത്തിനും ആശങ്കയുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമ്മർദം ചെലുത്തി ഉപതെരഞ്ഞെടുപ് നടത്താൻ ബി.ജെ.പി ശ്രമിക്കുമെന്ന് ഇരുവിഭാഗവും കരുതുന്നു.

രാഹുലിൻ്റെ രാജി വേണമെന്ന നിലപാടുള്ള സിപിഎമ്മിനും ഇതേ ആശങ്കയുണ്ട്. നിലവിൽ ഉപതെരഞ്ഞെടുപ്പ് നടന്നാൽ തിരിച്ചടിയുണ്ടാകുമെന്ന് കണക്കുകൂട്ടൽ. ബി.ജെ.പി ജയിച്ചാൽ നിയമസഭാ തെരഞ്ഞെടുപ്പിനേയും ബാധിക്കും. രാജിക്കാര്യത്തിൽ കൂടുതൽ ചർച്ച വേണമെന്നും വികാരം. രാജിക്കാര്യത്തില്‍നിന്നും ഇടതുസമര ഗ്രൂപ്പുകള്‍ വൈകാതെ പിന്മാറാനാണിട. പകരം സമൂഹമാധ്യമങ്ങളിലെ റോസ്റ്റിംങ് തുടരാമെന്നാണ് വിദഗ്ധ തീരുമാനം.

Advertisement