പെട്രോൾ പമ്പിനകത്ത് ബൈക്കിന് തീയിട്ട് യുവാവിന്റെ പരാക്രമം

Advertisement

ആലുവ: പെട്രോൾ അടിക്കുന്നതിനെചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോൾ പമ്പിനകത്ത് ബൈക്കിന് തീയിട്ട് യുവാവിന്റെ പരാക്രമം.ആലുവയിലെ അത്താണിയിലെ പെട്രോൾ പമ്പിൽ ആണ് സംഭവം. ദേശം സ്വദേശി പ്രസാദ് ആണ് പരാക്രമം കാണിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇയാൾ ഓടിച്ച ബൈക്ക് മറ്റ് വാഹനങ്ങളിൽ തട്ടിയെന്നും യാത്രക്കാരുമായി തർക്കമുണ്ടായെന്നും വിവരമുണ്ട്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Advertisement