അടൂർ: യുവതികളുടെ ലൈംഗികാരോപണ പരാതികളെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹൂൽ മാങ്കൂട്ടത്തിൽ എം എൽ എ പാലക്കാട്ടെ കോൺഗ്രസ് നേതാക്കളുമായി അടൂരിൽ കൂടി കാഴ്ച നടത്തുന്നു. അടൂർ മുണ്ടപ്പള്ളിയിലെ വസതിയിൽ രാത്രി വൈകിയും കൂടി കാഴ്ച തുടരുകയാണ്.തല്ക്കാലം പാലാക്കാട്ടേക്കില്ലെന്നാണ് രാഹുലുമായി അടുത്ത കേന്ദ്രങ്ങൾ പറയുന്നത്.രാഹുലിനെ തിരെ പുതിയ പുതിയ കാര്യങ്ങൾ വെളിച്ചത്ത് വന്നതോടെ എം എൽ എ സ്ഥാനം രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിലപാട് എടുത്ത സ്ഥിതിക്ക് രാഹുൽ രാജിവെച്ചേക്കാനും സാധ്യതയുണ്ട്. ഇക്കാര്യമാകാം പാലക്കാട്ടെ നേതാക്കളുമായി രാത്രി ചർച്ച ചെയ്യുന്നത് എന്ന വിവരവും പുറത്ത് വരുന്നുണ്ട്. സംഗതി കൂടുതൽ വഷളായി പാർട്ടിക്ക് ഇനിയും നാണക്കേട് ആകുന്നതിന് മുമ്പ് തന്നെ രാജിവെയ്പ്പിച്ച് പാർട്ടിയെ സംരക്ഷിക്കണമെന്നാണ് ഭൂരിഭാഗം നേതാക്കളും പ്രർത്തകരും ആവശ്യപ്പെടുന്നത്. എം എൽ എ സ്ഥാനം ഒരു പക്ഷേ നാളെ രാജിവെച്ചേക്കുമെന്ന സൂചനയും വരുന്നുണ്ട്.
Home News Breaking News രാഹൂൽ മാങ്കൂട്ടത്തിൽ അടൂരിൽ പാലക്കാട്ടെ നേതാക്കളുമായി രാത്രി വൈകിയും കൂടികാഴ്ച നടത്തുന്നു






































