ഇടുക്കി: ഇടമലക്കുടിയില്‍ പനിബാധിച്ച് അഞ്ചുവയസുകാരൻ മരിച്ചു. കൂടലാർക്കുടി സ്വദേശി മൂർത്തി – ഉഷ ദമ്പതികളുടെ മകൻ കാർത്തിക്കാണ് മരിച്ചത്.
അസുഖബാധിതനായ കുട്ടിയെ കിലോമീറ്ററുകള്‍ ചുമന്നാണ് മാങ്കുളത്തെ ആശുപത്രിയില്‍ എത്തിച്ചത്.
അവിടെ നിന്ന് ആരോഗ്യസ്ഥിതി വഷാളായതിനാല്‍ കുട്ടിയെ അടിമാലി ആശുപത്രിയിലേക്ക് റഫർ ചെയ്തു. അടിമാലി താലൂക്കാശുപത്രിയിലേക്കെത്തും വഴി കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. കാട്ടിലൂടെ ആളുകള്‍ ചുമന്നാണ് കുഞ്ഞിന്റെ മൃതദേഹം തിരികെ വീട്ടിലെത്തിച്ചത്. സംസ്കാരം കഴിഞ്ഞു.
Home News Breaking News കിലോമീറ്ററോളം ചുമന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; ഇടമലക്കുടിയിൽ പനി ബാധിച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം
































