ഷീലസണ്ണി യെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസിൽ ലിവിയ ജോസിന് ഹൈകോടതി ജാമ്യം അനുവദിച്ചു

Advertisement

തൃശൂർ. ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീലസണ്ണി യെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസിൽ ലിവിയ ജോസിന് ഹൈകോടതി ജാമ്യം അനുവദിച്ചു. വ്യജലഹരി കേസിന്റെ മുഖ്യഅസൂത്രികയായിരുന്നു
ലിവിയ ജോസ്. ഷീല സണ്ണിയുടെ ബന്ധു കൂടിയായിരുന്നു യുവതി. ജൂൺ 13 നാണ് ഇവരെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. റിമാൻഡ് സമയം ഒരു മാസത്തിൽ അധികം പിന്നിട്ടതിനാലാണ്
ഹൈകോടതി കോടതി ജാമ്യം അനുവദിച്ചത്. കൂടുതൽ കസ്റ്റഡി ആവശ്യമില്ലെന്നാണ് ഹൈക്കോടതി വിലയിരുത്തൽ

Advertisement