കൊല്ലപ്പെട്ടത് പെരുമ്പാവൂർ സ്വദേശി ശാന്തയെന്ന് സ്ഥിരീകരണം

Advertisement

കോതമംഗലം. ഊന്നുകല്ലിൽ കൊല്ലപ്പെട്ടത് പെരുമ്പാവൂർ സ്വദേശി ശാന്തയെന്ന് സ്ഥിരീകരണം. തലയ്ക്ക് പിന്നിലേറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കൊലപാതകിയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചതായി പ്രത്യേക അന്വേഷണ സംഘം.

തലയ്ക്ക് പിന്നിലേറ്റ ശക്തമായ അടിയിലാണ് പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി ശാന്ത കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. ഊന്നുകല്ലിലെ ആളില്ലാത്ത വീടിന്റെ മാലിന്യക്കുഴിയിൽ മൃതശരീരം തള്ളുന്നതും അന്ന് രാത്രി തന്നെയാണെന്നാണ് പൊലീസ് നിഗമനം. പരിസരം നന്നായി അറിയുന്ന കൊലപാതകിയെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്,. സധാരണയാത്രകളിൽ ശാന്ത തന്റെ പക്കലുള്ള 12 പവനോളം സ്വർണം ധരിച്ചിരുന്നു എന്നാണ് മക്കളുടെ മൊഴി. സ്വർണാഭരണങ്ങൾ കവരുന്നതിനാണ് കൊലനടത്തിയതെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ 18ന് കുറുപ്പംപടി വേങ്ങൂരിലെ വീട്ടിൽ നിന്ന് ഇറങ്ങിയ ശാന്ത രണ്ട് ദിവസം കഴിഞ്ഞും എത്താതിരുന്നതോടെയാണ് പൊലീസിൽ പരാതി നൽകുന്നത്. രാജാക്കാട് സ്വദേശിയായിരുന്ന ശാന്ത സാധാരണ പറയാതെ തന്നെ അവിടെ പോയി നിൽക്കാറുള്ളതുകൊണ്ടാണ് പരാതി നൽകാൻ വൈകിയത്. പൊലീസ് കണ്ടെത്തുമ്പോർ ജീർണിച്ച നിലയിലായിരുന്ന മൃതദേഹം മക്കൾക്ക് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. എന്നാൽ തൈറോഡിന്റെ ഭാഗമായി നടത്തിയ ഓപ്പറേഷന്റെ പാടുകള്‍ പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായതോടെയണ് കൊല്ലപ്പെട്ടത് ശാന്ത തന്നെയാണെന്ന് ഉറപ്പിച്ചത്. മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറും. പൊലീസ് നിരീക്ഷണത്തിലുള്ള പ്രതി ഉടൻ തന്നെ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.

Advertisement