ന്യൂഡൽഹി:
ഓണം പ്രമാണിച്ച് കേരളത്തിലെ എല്ലാ കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷന്‍കാര്‍ക്കും ആഗസ്‌ത് 25ന് ശമ്പളവും പെൻഷനും നൽകാൻ ഉത്തരവായി. ജോൺ ബ്രിട്ടാസ് എംപിയുടെ ഇടപെടലിലാണ് ഉത്തരവ് വേഗത്തിലാക്കിയത്. ഓണം കഴിഞ്ഞ് ശമ്പളം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇൗ മാസം 14ന് ബ്രിട്ടാസ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തെഴുതി. തുടർന്നാണ് പ്രതിരോധ മേഖലയിലെ ഇൻഡസ്ട്രിയൽ ജീവനക്കാർക്ക് ഉൾപ്പെടെ കേരളത്തിലെ എല്ലാ കേന്ദ്ര ജീവനക്കാർക്കും ശമ്പളം നേരത്തെ നൽകാൻ കേന്ദ്രം ഉത്തരവിറക്കിയത്. പ്രതിരോധ മേഖലയിലെ ഇൻഡസ്ട്രിയൽ വിഭാഗം ജീവനക്കാർക്ക് അഞ്ചാം തീയതി കഴിഞ്ഞാണ് ശമ്പളം ലഭിക്കുന്നത്. ഓണത്തിന് മുമ്പ് ശമ്പളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി നാവികകേന്ദ്രത്തിലെ ഉള്‍പ്പെടെ ജീവനക്കാരുടെ യൂണിയന്‍ എംപിയെ സമീപിച്ചിരുന്നു.
നടപടി ആശ്വാസമാണെന്ന് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് സംസ്ഥാനകമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു
Home News Breaking News ജോൺ ബ്രിട്ടാസ് എംപിയുടെ ഇടപെടൽ ; ഓണത്തിന് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ശമ്പളം നേരത്തേ






































