സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്താൻ ആലോചിക്കുന്നു
ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ ഡോ. കെ എ പോളിന്റെ ഇടപെടലിലുള്ള അതൃപ്തിയെ തുടർന്നാണ്
തീരുമാനം. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി ആലോചിച്ചതിനുശേഷം തുടർനടപടികൾ തീരുമാനിക്കുമെന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കി.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടിയായിരുന്നു സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. ഇതിനോടകം നിമിപ്രിയുടെ മോചനത്തിനായി നിർണായകമായ ഇടപെടലുകളും ആക്ഷൻ
കൗൺസിലിന്റെ നേതൃത്വത്തിൽ നടന്നിരുന്നു.
എന്നാൽ നിമിഷപ്രയുടെ മോചനവുമായി ബന്ധപ്പെട്ട് ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ ഡോ. കെ എ പോൾ നടത്തുന്ന അവകാശവാദങ്ങളിൽ
ആക്ഷൻ കൗൺസിൽ അതൃപ്തി അറിയിച്ചിരുന്നു പിന്നാലെയാണ് പുതിയ തീരുമാനം. നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടലുകൾ നടത്തുന്നുവെന്ന കെ എ പോളിന്റെ വാദങ്ങളെ കേന്ദ്രസർക്കാരും തള്ളിയിരുന്നു. ഈ ഘട്ടത്തിലും നിമിഷപ്രിയയുടെ കുടുംബം കെ.എ പോളിനൊപ്പം നിൽക്കുന്നതിലും ആക്ഷൻ കൗൺസിലിന് അതൃപ്തി ഉണ്ട്. ഇത്തരം നടപടികൾ ആക്ഷൻ കൗൺസിലിന്റെ വിശ്വാസ്യതയും പ്രസക്തിയെയും ബാധിക്കും എന്നാണ് വിലയിരുത്തൽ. ആക്ഷൻ കൗൺസിലിനും അഭിഭാഷകൻ സുഭാഷ് ചന്ദ്രനും എതിരെ കെ എ പോൾ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ ഇരിക്കെയാണ് പ്രവർത്തനം അവസാനിപ്പിക്കാനുള്ള സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ തീരുമാനം.




































