വാർത്താ നോട്ടം

Advertisement

2025 ആഗസ്റ്റ് 23 ശനി

BREAKING NEWS

👉കൊല്ലം ഓയൂരിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.

👉ഇന്നലെ രാത്രി 11 മണിയോടെ ഉണ്ടായ അപകടത്തിൽ കാർ യാത്രികരായിരുന്ന മൂന്ന് യുവാക്കൾക്ക് പരിക്കേറ്റിരുന്നു.

👉പത്തനംതിട്ട തിരുവല്ല പൊടിയാടിയിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു.

👉കണ്ണൂരിൽ ബസ് ഇടിച്ച് 3 അതിഥി തൊഴിലാളികൾക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം.

👉മെസിയും സംഘവും നവംബറിൽ കേരളത്തിലെത്തുമെന്ന് സ്ഥിരീകരിച്ച് കായികമന്ത്രി വി അബ്ദു റഹ്മാൻ, കേരളത്തിനുള്ള ഓണ സമ്മാനമെന്ന് മന്ത്രി

👉ആതിരപ്പള്ളിയിൽ റിസ്സോട്ടിൽ കാട്ടാനക്കൂട്ടം.ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കുട്ടം വ്യാപകമായി കൃഷി വിളകൾ നശിപ്പിച്ചു.

👉 രാഹൂൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച പ്രവാസി എഴുത്ത് കാരി ഹണിഭാസ്ക്കറിനെതിരായ സൈബർ ആക്രമണത്തിൽ 9 പ്രതികൾക്കെതിരെ പോലീസ് കേസ്സെടുത്തു.

👉 കണ്ണൂർ കാര്യാട്ടൂരിൽ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ ആൺ സുഹൃത്ത് ജിജേഷും മരിച്ചു.

👉രാഹൂൽ മാങ്കൂട്ടത്തലിനെ സംരക്ഷിക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ രണ്ട് അഭിപ്രായം. സാങ്കേതികത്വം പറഞ്ഞ് സംരക്ഷിക്കേണ്ടന്ന് ഒരുവിഭാഗം.

👉അബിൻ വർക്കിയെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് ദേശീയ നേതൃത്വത്തിന് ഈ മെയിൽ അയച്ച് 30 സംസ്ഥാന ഭാരവാഹികൾ

👉കണ്ണൂരിൽ അഞ്ച് കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി അറസ്റ്റിൽ

👉 പലിശക്കാരുടെ ഭീഷണിയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ മുൻ പോലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും’

👉 വോട്ടർ പട്ടികയിൽ 11 പേരെ അനധികൃതമായി ചേർത്തെന്ന റ്റി.എൻ പ്രതാപൻ്റെ പരാതിയെ തുടർന്ന് സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിയുടെ മൊഴി തൃശൂർ എ സി പി ഓഫീസിൽ രേഖപ്പെടുത്തും.

👉 രാഹൂൽ മാങ്കൂട്ടത്തലിനെതിരായ ആരോപണങ്ങൾ : ഷാഫി പറമ്പിൽ എം പി ഇന്ന് 10.30ന് വടകരയിൽ മാധ്യമങ്ങളെ കാണും.

🌴കേരളീയം🌴

🙏 ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഓഗസ്റ്റ് ഇരുപത്തിയഞ്ചോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും പ്രവചനമുണ്ട്.

🙏 വി ഡി സതീശന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെയ്ക്കണമെന്ന് പി സരിന്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയാവശ്യം പിന്നീടാണ് വരുന്നതെന്നും സരിന്‍ പറഞ്ഞു.

🙏 രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പില്‍ പോര് രൂക്ഷം. രാഹുലിനെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ അബിന്‍ വര്‍ക്കിയാണെന്ന പരോക്ഷ വിമര്‍ശനമുയര്‍ത്തി രാഹുല്‍ അനുകൂലികള്‍ രംഗത്തെത്തിയതോടെയാണ് തര്‍ക്കം രൂക്ഷമായത്.

🙏 അന്തരിച്ച പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്റെ മൃതദേഹം സംസ്‌കരിച്ചു. പഴയ പാമ്പനാറിലുള്ള എസ് കെ ആനന്ദന്‍ സ്മൃതി മണ്ഡപത്തിന് സമീപമായാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, പി പ്രസാദ് എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

🙏 കേരള യൂണിവേഴ്സിറ്റിയില്‍ രജിസ്ട്രാറുടെ സീല്‍ പൂഴ്ത്തി വെച്ചാല്‍ കര്‍ശന നടപടിയെന്ന് വിസി. രജിസ്ട്രാറുടെ സീല്‍ പൂഴ്ത്തി വച്ചിരിക്കുന്നതായി വിദ്യാര്‍ത്ഥികളുടെ പരാതിയെതുടര്‍ന്നാണ് വിസിയുടെ ഉത്തരവ്. വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്യമായി സീല്‍ പതിച്ചു കൊടുക്കണം.

🙏 ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച്, പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ നാല് പേര്‍ പിടിയില്‍. കോഴിക്കോട് പേരാമ്പ്രയില്‍ നടന്ന സംഭവത്തില്‍ വടകര പതിയാരക്കര സ്വദേശി കുളങ്ങര അഭിഷേക്(19), കായണ്ണ ചോലക്കര മീത്തല്‍ മിഥുന്‍ ദാസ്(19), വേളം പെരുമ്പാട്ട് മീത്തല്‍ സികെ ആദര്‍ശ്(22), പതിനേഴ് വയസ്സുകാരനായ നാലാമനുമാണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്.

🙏 തിരുവനന്തപുരം വെഞ്ഞാറമൂടില്‍ സപ്ലൈകോ ഗോഡൗണില്‍ നിന്ന് 45 ചാക്ക് റേഷന്‍ അരി കടത്തിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. സപ്ലൈകോ ഗോഡൗണിലെ സീനിയര്‍ അസിസ്റ്റന്റ് ധര്‍മ്മേന്ദ്രനാണ് അറസ്റ്റിലായത്. 11 ചാക്ക് പച്ചരി, 18 ചാക്ക് കുത്തരി, 16 ചാക്ക് പുഴുക്കലരി എന്നിവയാണ് കടത്തിക്കൊണ്ട് പോയത്.

🙏 പത്തനംതിട്ട അടൂര്‍ ജില്ലാ നിര്‍മ്മിതി കേന്ദ്ര ഓഫീസിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച് വനിതാ ജീവനക്കാരുടെ ചിത്രങ്ങള്‍ പകര്‍ത്തിയ പ്രതി പിടിയില്‍. ഇതേ ഓഫീസിലെ ഡ്രൈവര്‍ ഹരികൃഷ്ണന്‍ ആണ് പ്രതി.

🙏 എറണാകുളം കോതമംഗലത്ത് ആള്‍ താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. എസ്പി ഹേമലതയും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി.

🙏 തൊടുപുഴ ഉടുമ്പന്നൂരില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. ഉടുമ്പന്നൂര്‍ പാറേക്കവല മനയ്ക്കത്തണ്ട് മനയാനിക്കല്‍ ശിവഘോഷ് (19), പാറത്തോട് ഇഞ്ചപ്ലാക്കല്‍ മീനാക്ഷി (19) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

🙏 തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ മുഖ്യാതിഥിയാകും. ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ സ്റ്റാലിനെ ചെന്നൈയിലെത്തി നേരിട്ട് ക്ഷണിച്ചു.

🇳🇪 ദേശീയം 🇳🇪

🙏 ബിഹാറില്‍ ഇനി ആധാറും രേഖ, കരടിലില്ലാത്തവര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ബിഹാറില്‍ ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഓണ്‍ലൈനായും അപേക്ഷിക്കാമെന്ന് സുപ്രീംകോടതി.

🙏 തെരുവ് നായകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിലവില്‍ നടക്കുന്ന കേസില്‍, ഹര്‍ജിക്കാരായ വ്യക്തികളും എന്‍ജിഒകളും കോടതി രജിസ്ട്രിയില്‍ യഥാക്രമം 25,000 രൂപയും രണ്ട് ലക്ഷം രൂപയും കെട്ടിവെക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.

🙏 കര്‍ണാടക നിയമസഭയില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ഡികെ ശിവകുമാറിന്റെ പഴയ ആര്‍എസ്എസ് ബന്ധം ബിജെപി ഉന്നയിച്ചപ്പോഴായിരുന്നു ഇത്. ‘നമസ്തേ സദാ വല്‍സലേ മാതൃഭൂമേ’ എന്ന ഭാഗം വൈറലായതിന് പിന്നാലെ വിശദീകരണവുമായി ഡികെ രംഗത്തെത്തി.

🙏 കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ വീരേന്ദ്ര പാപ്പിയെ കസ്റ്റഡിയിലെടുത്ത് ഇഡി. സിക്കിമില്‍ നിന്നാണ് എംഎല്‍എയെ കസ്റ്റഡിയിലെടുത്തത്. ബെറ്റിങ് ആപ്പുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നുമുള്ള പരാതികളിലാണ് നടപടി.

🙏 സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു. 83 വയസായിരുന്നു. വാര്ദ്ധക്യകാല സഹചമായ അസുഖങ്ങളെത്തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2012 മുതല്‍ 2019 വരെ സിപിഐ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച സുധാകര്‍ റെഡ്ഡി ആന്ധ്രാ പ്രദേശില്‍ നിന്നുമുള്ള മുന്‍ ലോകസഭാംഗവുമാണ്.

🙏 ഇന്ത്യയെ ആഡംബര കാറായ മെഴ്‌സിഡസ് ബെന്‍സിനോടും സ്വന്തം രാജ്യത്തെ ഒരു ഡംപ് ട്രക്കിനോടും താരതമ്യംചെയ്ത പാകിസ്താന്‍ സൈനിക മേധാവിയുടെ പരാമര്‍ശത്തെ പരിഹസിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ആ പരാമര്‍ശംതന്നെ പാകിസ്താന്റെ കുറ്റസമ്മതമാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.

🙏 ഹിമാചല്‍പ്രദേശില്‍ കനത്ത മഴ മൂലമുണ്ടായ അപകടങ്ങളില്‍ ഇതുവരെയുള്ള മരണസംഖ്യ 287 ആയി ഉയര്‍ന്നു. ഇതില്‍ 149 മരണങ്ങള്‍ മഴയുമായി നേരിട്ട് ബന്ധമുള്ള അപകടങ്ങളിലുണ്ടായപ്പോള്‍ 138 ജീവനുകള്‍ റോഡ് അപകടങ്ങളിലാണ് പൊലിഞ്ഞത്.

🙏 സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ അപലപിച്ച് സുപ്രീം കോര്‍ട്ട് വിമന്‍ ലോയേഴ്‌സ് അസോസിയേഷന്‍. കോടതിയില്‍ തന്നെ ഒന്ന് കണ്ണിറുക്കി കാണിച്ചിട്ടുള്ള മുഴുവന്‍ വനിതാ അഭിഭാഷകര്‍ക്കും അനുകൂലവിധി ലഭിച്ചിട്ടുണ്ടെന്നായിരുന്നു കട്ജുവിന്റെ പരാമര്‍ശം.

🇦🇽 അന്തർദേശീയം 🇦🇺

🙏 ശ്രീലങ്ക മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍.
ഭാര്യയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നടത്തിയ ലണ്ടന്‍ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്തെന്ന് കേസിലാണ് അറസ്റ്റ്.

🙏 വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ12 ആയി ഉയര്‍ന്നു. അപകടത്തെത്തുടര്‍ന്ന് നാല് പേരെ കാണാതായതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

🙏 ഹമാസ് നിരായുധീകരിക്കാനും ശേഷിക്കുന്ന എല്ലാ ബന്ദികളെ മോചിപ്പിക്കാനും ഇസ്രായേലിന്റെ നിബന്ധനകള്‍ക്ക് വിധേയമായി യുദ്ധം അവസാനിപ്പിക്കാനും സമ്മതിച്ചില്ലെങ്കില്‍ ഗാസ നഗരം നശിപ്പിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രിയുടെ ഭീഷണി.

🙏 ഫ്ലോറിഡയില്‍ ഇന്ത്യന്‍ ഡ്രൈവറോടിച്ച ട്രക്ക് അപകടത്തില്‍പെട്ടതിന് പിന്നാലെ കടുത്ത തീരുമാനവുമായി അമേരിക്ക.

🙏 ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയതിലും അന്യായമായ തീരുവകള്‍ ഏര്‍പ്പെടുത്തുന്നതിലും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച മുന്‍ സുരക്ഷാ ഉപദേഷ്ടാവും ട്രംപിന്റെ കടുത്ത വിമര്‍ശകനുമായ ജോണ്‍ ബോള്‍ട്ടന്റെ വസതിയില്‍ എഫ്ബിഐ റെയ്ഡ് നടത്തി.

🏏 കായികം

🏏 ഓസ്ട്രലിയക്കെതി
രായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 84 റൺസിൻ്റെ വിജയം.

⚽ സാഫ് അണ്ടർ 17 വനിതാ ഫുട്ബാളിൽ ഇന്ത്യയക്ക് തുടർച്ചയായ രണ്ടാം ജയം.

Advertisement