പുറത്ത് നിന്ന് അധ്യക്ഷൻ വേണ്ട,യൂത്ത് കോൺഗ്രസിൽ പോര് രൂക്ഷം

Advertisement

തിരുവനന്തപുരം.യൂത്ത് കോൺഗ്രസിൽ പോര് രൂക്ഷം. നിലവിലെ ഭാരവാഹികൾക്ക് പുറത്ത് നിന്ന് അധ്യക്ഷൻ വേണ്ടെന്ന് വാദം. അത് സ്വാഭാവിക നീതിയുടെ ലംഘനമെന്നും ഒരു വിഭാഗം. അങ്ങനെ വന്നാൽ രാജി ഭീഷണി മുഴുക്കാൻ അബിൻ പക്ഷം. ബാഹുബലി വിമർശനം അബിനെ വെട്ടാനുള്ള നീക്കത്തിൻ്റെ ഭാഗമെന്നും കുറ്റപ്പെടുത്തൽ. രാഹുൽ വിവാദത്തിൽ പങ്കില്ലെന്നും ഐ ഗ്രൂപ്പ്.

അതിനിടെഅബിൻ വർക്കിക്കു വേണ്ടി ഇ-മെയിൽ ,അബിൻ വർക്കിയെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ആക്കണം എന്ന് ആവശ്യപ്പെട്ട് ദേശീയ ഭാരവാഹികൾക്ക് ഇമെയിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലെ 30 ഭാരവാഹികളും മൂന്ന് ജില്ലാ പ്രസിഡണ്ടുമാരും ആണ് മെയിൽ അയച്ചത്

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ്ബിനാണ് മെയിൽ അയച്ചിരിക്കുന്നത്. 190 അംഗ യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവിൽ 3 ജില്ലാ അധ്യക്ഷന്മാരും 30 ഭാരവാഹികളുമാണ് അബിൻ വർക്കിക്കൊപ്പം ഉള്ളത്

Advertisement