സർക്കാർ ഓഫീസിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് വനിതാ ജീവനക്കാരുടെ ചിത്രങ്ങൾ പകർത്തി

Advertisement

അടൂര്‍.സർക്കാർ ഓഫീസിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് വനിതാ ജീവനക്കാരുടെ ചിത്രങ്ങൾ പകർത്തി. സംഭവം പത്തനംതിട്ട അടൂർ ജില്ലാ നിർമ്മിതി കേന്ദ്ര ഓഫീസിൽ. ഇതേ ഓഫീസിലെ ഡ്രൈവർ ഹരികൃഷ്ണൻ ആണ് പ്രതി. കഴിഞ്ഞദിവസം ഇയാളെ കയ്യോടെ പിടികൂടി മൊബൈൽ പരിശോധിച്ചപ്പോഴാണ് വനിതാ ജീവനക്കാരുടെ ചിത്രങ്ങൾ കണ്ടെത്തിയത്. ഒളിവിൽ പോയ പ്രതിയെ രാത്രിയോടെ പോലീസ് പിടികൂടി.

Advertisement