തലസ്ഥാനത്ത് പൊലീസുകാരന് കുത്തേറ്റു

Advertisement

തിരുവനന്തപുരം. വലിയതുറ സ്റ്റേഷനിലെ സി പി ഓ ആയ മനു (38) വിനാണ് കുത്തേറ്റത്. വീട്ടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുള്ള തർക്കമാണ് കുത്തിൽ കലാശിച്ചത്. കൊച്ചുള്ളൂരിലെ വീടിന് മുന്നിൽ വച്ചാണ് മനുവിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നെഞ്ചിൽ രണ്ട് കുത്ത് ഏറ്റിട്ടുണ്ട് മുഖത്തും വെട്ടേറ്റ പാടുണ്ട്. കുത്തിയ ആൾ രക്ഷപ്പെട്ടു. ആരാണ് കുത്തിയതെന്നുള്ളതിനെ കുറിച്ച് പോലീസിന് വ്യക്തത വന്നിട്ടില്ല. മെഡി. കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചു

Advertisement