സ്വർണ്ണക്കടത്ത് കേസ്, പിഴചുമത്തി

Advertisement

കൊച്ചി. സ്വപ്ന സുരേഷ് പ്രതിയായ സ്വർണ്ണക്കടത്ത് കേസ്. (തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നയതന്ത്ര മാർഗം വഴിയുള്ള സ്വർണ്ണക്കടത്ത് കേസ്).മുൻ UAE കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചു

കസ്റ്റംസ് വകുപ്പ് ചുമത്തിയത് 12 കോടി രൂപ പിഴ.മുൻ കോൺസൽ ജനറൽ, അഡ്മിൻ അറ്റാഷെ-എക്സ് ചാർജ് ഡി അഫയേഴ്‌സ് എന്നിവർക്ക് 6 കോടി രൂപ വീതമാണ് പിഴ ചുമത്തിയത്.വിവരാവകാശ രേഖയിൽ എത്ര തുക അടച്ചുവെന്ന് വെളിപ്പെടുത്തിയിട്ടില്ല

മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി പി.ആർ. ശിവശങ്കർ, യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരായ സ്വപ്ന സുരേഷ് ,സരിത്ത് എന്നിവർ കേസിലെ പ്രതികളാണ്

ഇപ്പോൾ കേസ് കസ്റ്റംസ്, എക്സൈസ്, സർവീസ് ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ (CESTAT) കീഴിലാണ്.കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി നൽകിയ വിവരവകാശത്തിലാണ് മറുപടി

Advertisement