ചോദിക്കാതെ ബിയർ എടുത്തു കുടിച്ചു, ആദിവാസി വിഭാഗത്തിൽപ്പെട്ട 54കാരനെ ഭക്ഷണം നൽകാതെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു

Advertisement

പാലക്കാട്.ചോദിക്കാതെ ബിയർ എടുത്തു കുടിച്ചു എന്ന് ആരോപിച്ച് ആദിവാസി വിഭാഗത്തിൽപ്പെട്ട 54കാരനെ ഭക്ഷണം നൽകാതെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു എന്ന് പരാതി. പാലക്കാട് ചമ്മണംപതിയിൽ ആണ് സംഭവം. മർദനത്തിൽ പരിക്കേറ്റ വെള്ളയ്യപ്പൻ ആശുപത്രിയിൽ ചികിത്സയിലാണ്.

കൊല്ലംകോട് ചമ്മണാം പതിയിലാണ് സംഭവം. വെസ്റ്റേൺ ഗേറ്റ് വേയ്സ് എന്ന ഹോം സ്‌റ്റേയിലെ ജീവനക്കാരനായ വെള്ളയപ്പൻ എന്ന 54 കാരന ഉടമയുടെ മകനായ പ്രഭുവെന്ന ആൾ ബിയർ എടുത്ത് കുടിച്ചു എന്നതിനാണ് മർദ്ദിച്ചതെന്നാണ് പരാതി. മുതലാളിയോട് ചോദിക്കാതെ വണ്ടിയെടുത്ത് ഉപയോഗിച്ചു എന്നും ആരോപിച്ച വെള്ളയപ്പനെ മുറിയിൽ പൂട്ടിയിട്ട് ഭക്ഷണം പോലും നൽകാതെ മർദ്ദിച്ചുവെന്ന് പോലീസിനെ ലഭിച്ച മൊഴിയിൽ വ്യക്തമാക്കി . നാട്ടുകാർ ചേർന്നാണ് പിന്നീട് ഈ ഹോം സ്റ്റേയില്‍ നിന്ന് വെള്ളയപ്പനെ മോചിപ്പിച്ചത്. ശരീരമാസകലം അടിയേറ്റ വെള്ളയപ്പൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisement