മാലിന്യ കുഴിയിൽ വീണ ശ്വാസംമുട്ടി പ്ലംബിംഗ് തൊഴിലാളിക്ക് ദാരുണ അന്ത്യം

Advertisement

പാലക്കാട് .മാലിന്യ കുഴിയിൽ വീണ ശ്വാസംമുട്ടി പ്ലംബിംഗ് തൊഴിലാളിക്ക് ദാരുണ അന്ത്യം –
കല്ലേക്കുളങ്ങര സ്വദേശിയായ സുചീന്ദ്രനാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

പാലക്കാട് ധോണി ഉമ്മിണിയിലെ
ഹോട്ടലിനു മുന്നിലെ മാലിന്യ കുഴിയിലെ ബ്ലോക്ക് പരിഹരിക്കാൻ എത്തിയതായിരുന്നു പ്ലംബിംഗ് തൊഴിലാളിയായ കല്ലേക്കുളങ്ങര സ്വദേശി സുചിന്ദ്രൻ . ഹോട്ടലുടമയും സുചീന്ദ്രനും ചേർന്ന് പണികൾ ചെയ്യവേ
കാൽ വഴുതി മാലിന്യകുഴിയിലേക്ക് സുജീന്ദ്രൻ വീഴുകയായിരുന്നു. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Advertisement