ലൈംഗിക ഉദ്ദേശത്തോടെ രാഹൂൽ മാങ്കൂട്ടത്തിൽ സമീപിച്ചതായി മാറ്റരു യുവതിയുടെ വെളിപ്പെടുത്തൽ

Advertisement

തിരുവനന്തപുരം: യുവനടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം രാജിവെച്ച രാഹൂൽ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുമായി മറ്റൊരു യുവതിയും രംഗത്ത്.കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന യുവതിയാണ് രാഹൂൽ മാങ്കൂട്ടത്തലിൻ്റെ പേര് വെളിപ്പെടുത്തി ഗുരുതര ആരോപണങ്ങളുമായി എത്തിയത്.

വായിച്ച് നിശ്ചിത സമയത്തിനകം ഡിലീറ്റ് ആയിപ്പോകുന്ന സെൽഫ് ഡിസ്ട്രക്റ്റ് ടൈമർ സെറ്റ് ചെയ്തിരിക്കുന്ന
ഇൻസ്റ്റാഗ്രാം വഴി അസ്ല്ലില സന്ദേശം അയച്ചചെന്നും യുവതി വെളിപ്പെടുത്തി.
രണ്ട് മാസം വരെ തുടർച്ചയായി സന്ദേശം അയച്ചു. വീട്ടിലേക്ക് ക്ഷണിച്ചു. ലൈംഗിക താല്പര്യത്തോടെ കോണ്ടം കൊണ്ട് വരട്ടെ എന്ന് പറഞ്ഞു.വിവാഹ വാഗ്ദാനം നൽകി. വീട്ടുകാരോട് സംസാരിക്കാൻ പറഞ്ഞപ്പോൾ പിൻമാറി. 2023 ൽ ആദ്യം ഇൻസ്റ്റാഗ്രാം വഴി നമ്പർ ആവശ്യപ്പെട്ടു. പിന്നീട് ടെലിഗ്രാം വഴി സന്ദേശം അയച്ചുതുടങ്ങി. സമ്മർദ്ദം ചെലുത്തിയാൽ ആത്മഹത്യ ചെയ്യുമെന്ന് രാഹൂൽ പറഞ്ഞതായും യുവതി വെളിപ്പെടുത്തി. പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ ഐ ഡോൻ്റ് കെയർ…, ഹൂ കെയേഴ്സ് എന്നായിരുന്നു പ്രതികരണമെന്നുമാണ് ഈ യുവതിയും പറയുന്നത്.

Advertisement