2025 ആഗസ്റ്റ് 22 വെളളി
BREAKING NEWS
👉രാഹൂൽ മാങ്കൂട്ടത്തിലിനെ തിരെ വെളിപ്പെടുത്തലുമായി മറ്റൊരു യുവതിയും രംഗത്ത്.
👉ഇൻസ്റ്റാഗ്രാം വഴി അസ്ല്ലില സന്ദേശം അയച്ചചെന്നും യുവതിയുടെ വെളിപ്പെടുത്തൽ

👉രണ്ട് മാസം വരെ തുടർച്ചയായി സന്ദേശം അയച്ചു. വീട്ടിലേക്ക് ക്ഷണിച്ചു. വിവാഹ വാഗ്ദാനം നൽകി പിൻമാറി. സമ്മർദ്ദം ചെലുത്തിയാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതായും യുവതി.
👉പാലക്കാട്ട് മാലിന്യക്കുഴി വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു.
👉മഞ്ചേശ്വരത്ത് പോലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ

👉കോതമംഗലത്ത് പുഴയിൽ ജീൻസും ഷർട്ടും ഇട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
👉മലപ്പുറത്ത് ഒരാൾക്ക് കൂടി മസ്തിഷ്ക്കജ്വരം കണ്ടെത്തി
👉 കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും കോൺഗ്രസ് നേതാവ് വിനോദ് കൃഷ്ണയും തമ്മിൽ ശാസ്തമംഗലത്ത് ഇന്നലെ രാത്രി വാഹനങ്ങൾ മാറ്റുന്നത് സംബന്ധിച്ച് 20 മിനിട്ടോളം തർക്കം നടന്നു.
👉ആര്യനാട്ട് വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹങ്ങൾ കത്തിനശിച്ചു.

🌴കേരളീയം🌴
🙏യുവനടി റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു.
🙏 യുവനടിയുടെ ആരോപണങ്ങള്‍ തനിക്കെതിരെ ആണെന്ന് കരുതുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. യുവനടി തന്റെ അടുത്ത സുഹൃത്താണെന്നും തന്റെ പേര് ഇതുവരെ പരാതിയായി പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

🙏 പാര്‍ട്ടിയിലെ ഏതെങ്കിലും നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വിഡി സതീശന്‍.
🙏 കോണ്‍ഗ്രസ് യുവനേതാവിനെതിരായ വെളിപ്പെടുത്തലില്‍ പൊലീസില്‍ പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി അബ്ദുള്‍ റഹ്‌മാന്‍. സര്‍ക്കാരിന് സ്ത്രീവിരുദ്ധ നിലപാടില്ലെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ നിലപാട് എല്ലാവരും കണ്ടതാണെന്നും മന്ത്രി പറഞ്ഞു.

🙏 രാഹുല്‍ മാങ്കൂട്ടം ജനപ്രതിനിധിയായി തുടരുന്നത് കേരളത്തിന് അപമാനമെന്ന് സിപിഎം നേതാവ് കെകെ ശൈലജ. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പൊതുസമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നതെന്നും ഗര്‍ഭഛിദ്രത്തിനുള്‍പ്പെടെ നിര്‍ബന്ധിച്ചുവെന്ന ഗുരുതര ആരോപണങ്ങള്‍ കേവലം സ്ഥാനമാനങ്ങളുടെ രാജിയില്‍ ഒതുക്കാന്‍ കഴിയുന്നതല്ല എന്നും ശൈലജ പറഞ്ഞു.
🙏 രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണം അതീവ ഗൗരവമേറിയ വിഷയമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. വിഡി സതീശനോട് പരാതിപ്പെട്ടിരുന്നു എന്നാണ് യുവതി പറഞ്ഞതെന്നും വിഡി സതീശന്‍ പരാതി മുക്കി വേട്ടക്കാരനൊപ്പം നിന്നുവെന്നും വേട്ടക്കാരനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാവണമെന്നും വികെ സനോജ് പറഞ്ഞു.

🙏 പാലക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളില്‍ ഇന്നലെ വൈകുന്നേരം നാലുമണിയോടെ പൊട്ടിയത് മാരകമായ സ്ഫോടക വസ്തുവെന്ന് പൊലീസ് എഫ്ഐആര്‍. മനുഷ്യജീവന് അപകടം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്‌കൂളില്‍ കൊണ്ടുവന്നു വച്ചു എന്നാണ് എഫ്ഐആറിലുള്ളത്.
🙏 വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ മലപ്പുറം കൊണ്ടോട്ടി പള്ളിക്കല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജമാല്‍ കരിപ്പൂര്‍ അറസ്റ്റില്‍. തേഞ്ഞിപ്പലം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് ജമാല്‍ കരിപ്പൂരിനെ അറസ്റ്റ് ചെയ്തത്.

🙏 പറവൂര്‍ കോട്ടുവള്ളിയില്‍ അയല്‍വാസിയുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ മൂത്ത മകള്‍ ദീപയും പ്രതിയാണെന്ന് പൊലീസ്. മരണപ്പെട്ട ആശ ബെന്നിയുടെ ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
🙏 അങ്കണവാടികളിലെ പരിഷ്‌കരിച്ച മാതൃക ഭക്ഷണ മെനു സെപ്റ്റംബര്‍ 8 മുതല്‍ നടപ്പിലാക്കുമെന്ന് വനിതാ ശിശുവികസന ഡയറക്ടര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഓരോ ജില്ലയില്‍ നിന്നും ശിശുവികസന പദ്ധതി ഓഫീസര്‍മാരും സൂപ്പര്‍വൈസര്‍മാരുമടങ്ങുന്ന 4 വീതം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി 56 പേര്‍ക്ക് 3 ദിവസത്തെ സംസ്ഥാനതല പരിശീലനം സംഘടിപ്പിച്ചു.

🙏 നിര്‍മിത ബുദ്ധിയുടെ കാലത്ത് സത്യം തിരിച്ചറിയുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും അതിവേഗം പ്രചരിക്കുന്ന വിവരങ്ങള്‍ സത്യമെന്ന് വിശ്വസിക്കേണ്ട ഗതികേടിലാണ് ഇന്നത്തെ സമൂഹം.
🙏 മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. മലപ്പുറം കിഴക്കെ ചാത്തല്ലൂരിലാണ് സംഭവം. പട്ടീരി വീട്ടില്‍ കല്യാണി അമ്മ (68) ആണ് മരിച്ചത്. വനത്തിനകത്തെ നീര്‍ചോലയില്‍ കുളിക്കാന്‍ പോയ മക്കളെ തെരഞ്ഞു പോയതാണ് കല്യാണി.

🇳🇪 ദേശീയം 🇳🇪
🙏 ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തക്കെതിരായ ആക്രമണം പ്രൊഫഷണല്‍ കുറ്റകൃത്യം എന്ന് മന്ത്രി കപില്‍ മിശ്ര. പ്രതി രാജേഷ് കിംജി പ്രൊഫഷണല്‍ കുറ്റവാളിയാണെന്നും കള്ളക്കടത്ത്, വധശ്രമം, ഉള്‍പ്പടെ 9 കേസുകളില്‍ മുന്‍പ് പ്രതിയാണെന്നും ഇന്നലെ മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിനു മുന്‍പ് ഇയാള്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു എന്നും കപില്‍ മിശ്ര പ്രതികരിച്ചു.
🙏 ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ അസ്പാരി മണ്ഡലത്തിലെ ചിഗിരി ഗ്രാമത്തില്‍ ആറ് സ്‌കൂള്‍ കുട്ടികള്‍ മുങ്ങിമരിച്ചു. ഇന്നലെ സ്‌കൂള്‍ സമയത്തിന് ശേഷം സമീപത്തുള്ള വെള്ളം നിറഞ്ഞ കുഴിയില്‍ നീന്താനിറങ്ങിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ആറ് കുട്ടികള്‍ വെള്ളത്തിലിറങ്ങിയെങ്കിലും ഒരു കുട്ടി മാത്രം കരയില്‍ നിന്നു.

🇦🇺 അന്തർദേശീയം 🇦🇽
🙏 പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഡിജിറ്റല്‍ വാലറ്റുകളിലൂടെ 3.91 ബില്യണ്‍ പാക് രൂപ (ഏകദേശം 121 കോടി രൂപ) സമാഹരിച്ചതായി റിപ്പോര്‍ട്ട്. ഈ തുക പാകിസ്ഥാനിലുടനീളം 313 പുതിയ പരിശീലന കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനാണ് സമാഹരിച്ചതെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
🙏 ലിപുലേഖ് ചുരം വഴി ചൈനയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്നതിനെതിരായ നേപ്പാളിന്റെ എതിര്‍പ്പ് തള്ളി ഇന്ത്യ. അന്യായവും അംഗീകരിക്കാന്‍ കഴിയാത്തതും ചരിത്രപരമായ വസ്തുതകള്‍ക്ക് നിരക്കാത്തതുമായ അവകാശവാദം എന്നാണ് ഇന്ത്യയുടെ പ്രതികരണം.

🙏 ഗാസയെ പൂര്‍ണമായി കീഴടക്കുന്ന സൈനികനടപടിക്ക് മുന്നോടിയായി സേനയിലെ അംഗബലം കൂട്ടാന്‍ ഇസ്രയേല്‍. അന്‍പതിനായിരം റിസര്‍വ് സൈനികരെ സൈന്യത്തില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. സൈനിക നേതൃത്വത്തെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
🙏 അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ക്കിടയിലും ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം എന്നിവ റഷ്യന്‍ എണ്ണ ഇറക്കുമതി പുനരാരംഭിച്ചു. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലേക്കുള്ള ക്രൂഡ് ഓയില്‍ വാങ്ങിക്കഴിഞ്ഞതായി രണ്ട് കമ്പനികളിലേയും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

🙏 റഷ്യന്‍ എണ്ണ വ്യാപാരത്തിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ യുഎസ് ശിക്ഷാപരമായ താരിഫുകള്‍ ചുമത്തിയ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയിലെ മുന്‍ യുഎസ് അംബാസഡറായ നിക്കി ഹേലി.
🏑കായികം🏏
🙏 കേരള ക്രിക്കറ്റ് ലീഗ് രണ്ടാം എഡിഷന് ഇന്ന് തുടക്കം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 17 ദിവസം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ആറ് ടീമുകള്‍ അണിനിരക്കും. സെപ്റ്റംബര്‍ ഏഴിനാണ് ഫൈനല്‍. ദിവസവും നടക്കുന്ന രണ്ട് കളികളില്‍ ഒരെണ്ണം ഫ്ളഡ്‌ലിറ്റിലായിരിക്കും. കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്.

🙏 ഇന്ത്യന്‍ ടീം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ കരാര്‍ 2026വരെ നീട്ടാന്‍ ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീമിലെ തലമുറ മാറ്റത്തിന്റെ കാലത്ത് ചീഫ് സെലക്ടറെന്ന നിലയില്‍ മികവ് കാട്ടാനും ഇന്ത്യന്‍ ടീമിന് ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ നേടാനും ഏകദിന ലോകകപ്പ് ഫൈനലിലെത്താനും കഴിഞ്ഞതായി ബിസിസിഐ വിലയിരുത്തി.






































