അതിഥി തൊഴിലാളിയുടെ മകളെ കാമുകൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം,പീഡിപ്പിച്ചത് മദ്യം നൽകി,ഒരാൾ കസ്റ്റഡിയിൽ

Advertisement

കോഴിക്കോട്. രാമനാട്ടുകരയിൽ അതിഥി തൊഴിലാളിയുടെ മകളെ കാമുകൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ ഉടൻ പോലീസ് കസ്റ്റഡിയിൽ എടുത്തേക്കും. ഒരാൾ കസ്റ്റഡിയിലായി.മുഖ്യപ്രതിയുടെ സുഹൃത്താണ് പിടിയിലായതെന്ന് സൂചന പെൺകുട്ടിയെ കൂടുതൽ പേർ ഉപദ്രവിച്ചുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.ടെക്സ്റ്റൈൽസ് ജീവനക്കാരിയായ പെൺകുട്ടിയെ കടയിൽ നിന്ന് ഇറക്കി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.ഒരു ദിവസം കഴിഞ്ഞ് 20നാണ് പെൺകുട്ടിയെ വീടിന് അരികിൽ ഇറക്കി വിട്ടത്.ബന്ധുക്കളുടെ പരാതിയിൽ ഫറോക്ക് പൊലീസാണ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്,പെൺകുട്ടിയെ പീഡിപ്പിച്ചത് മദ്യം നൽകിയെന്ന് മൊഴി

പെൺകുട്ടിയെ ആൺ സുഹൃത്ത് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തുടർന്ന് അടുത്ത ദിവസം വീടിന് പരിസരത്ത് ഇറക്കി വിട്ടു.

Advertisement