അതിഥി അധ്യാപക വേതനം പ്രതിദിനം 2,200 രൂപ

Advertisement

തിരുവനന്തപുരം.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എഐസിടിഇ യോഗ്യതയുള്ള അതിഥി അധ്യാപകരുടെ വേതനം പുതുക്കി നിർണയിച്ച് ഉത്തരവ്. പ്രതിദിനം 2,200 രൂപയാണ് പുതിയ വേതനം. ഒരു മാസം പരമാവധി 50,000 രൂപയാണ് പരിധി. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെതാണ് ഉത്തരവ്. ഇതിനു മുൻപ് വകുപ്പിലെ അതിഥി അധ്യാപകരുടെ വേതനം പുതുക്കി നിർണയിച്ച് ഉത്തരവായിരുന്നു. പക്ഷേ എഐസിടിഇ പരിധിയിൽ വരുന്ന അധ്യാപകർക്ക് കൂടി ബാധമാക്കി ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.

Advertisement