തൊടുപുഴ അൽ അസർ കോളേജിൽ സംഘർഷം

Advertisement

ഇടുക്കി.കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ ഇടുക്കി തൊടുപുഴ അൽ അസർ കോളേജിൽ സംഘർഷം. യൂണിയൻ തിരഞ്ഞെടുപ്പിൽ KSU മുന്നേറ്റം നടത്തിയതിന് പിന്നാലെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പുറത്തു നിന്നെത്തിയവർ പ്രവർത്തകരെ കൈയ്യേറ്റം ചെയ്തെന്നും, ജില്ലാ സെക്രട്ടറി അടക്കമുള്ളവരെ മർദിച്ചെന്നും ksu ആരോപിച്ചു. പാനൽ തിരഞ്ഞെടുപ്പിൽ KSU കൃത്രിമം കാണിച്ചെന്നും തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് sfi ആരോപിച്ചു. സ്ഥിതി മോശമായതിനെ തുടർന്ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നിർത്തിവച്ചു. മർദനമേറ്റവരെ അടക്കം തടഞ്ഞ് വച്ചിരിക്കുകയാണെന്ന് ആരോപിച്ച് ക്യാപസിനകത്ത് ksu പ്രതിഷേധം നടത്തി. കോളേജിൽ പൊലീസ് ക്യാമ്പ്ചെയ്യുന്നുണ്ട്.

Advertisement