കോഴിക്കോട്. രാമനാട്ടുകരയിൽ അതിഥി തൊഴിലാളിയുടെ മകളെ കാമുകനും സുഹൃത്തുക്കളും തട്ടിക്കൊണ്ട്പോയി പീഡിപ്പിച്ചതായി പരാതി. തുണിക്കടയിൽ ജീവനക്കാരിയായ പെൺകുട്ടിയെ കടയിൽ നിന്ന് ഇറക്കി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു\തട്ടിക്കൊണ്ടുപോയി ഒരു ദിവസം കഴിഞ്ഞാണ് പെൺകുട്ടിയെ വീടിനടുത്ത് ഇറക്കി വിട്ടത്. സംഭവത്തിൽ ഫറോക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാമനാട്ടുകാരയിലെ ഷോപ്പിംഗ് മാളിൽ ജോലി ചെയ്യുകയായിരുന്ന പെൺകുട്ടിയെ കാമുകൻ കാറിൽ കയറ്റി കൊണ്ടുപോകുകയും ക്ലോറോഫോം ഉപയോഗിച്ച് മയക്കി കിടത്തിയെന്നും മറ്റൊരു സ്ഥലത്തെത്തിച്ച് ഒരു ദിവസം പാർപ്പിചെന്നുമാണ് പരാതി.മദ്യലഹരിയിൽ കാമുകൻ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. പെൺകുട്ടിയുടെ ശരീരത്തിൽ ഇതിന്റെ പാടുകളുണ്ട്
തട്ടിക്കൊണ്ടുപോകലിന് പിന്നിൽ പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമെന്ന് പൊതുപ്രവർത്തകനായ ഉസ്മാൻ പറഞ്ഞു.
20ന് പെൺകുട്ടിയെ വീടിന് പരിസരത്ത് ഇറക്കി വിട്ട ശേഷം പ്രതികൾ കാറിൽ കടന്ന് കളയുകയായിരുന്നു.സംഭവത്തിൽ ഫറോക്ക് പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികളെ സംബന്ധിച്ച് പോലീസിന് സൂചനകൾ ലഭിച്ചതായാണ് വിവരം






































