വാഴൂർ സോമൻ: തൊഴിലാളികൾക്കിടയിൽ വളർന്ന വന്ന ജനനേതാവ്

Advertisement

ഇടുക്കി:തെ​യി​ല​ത്തോ​ട്ടം മേ​ഖ​ല ഉ​ൾ​ക്കൊ​ള്ളു​ന്ന ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ തൊഴിലാളികൾക്കൊപ്പം നിന്നാണ് വാഴൂർ സോമൻ ട്രേഡ് യൂണിയൻ പ്രവർത്തനം തുടങ്ങിയത്. പീ​രു​മേ​ട്ടി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ക​ഴി​ഞ്ഞ നാ​ല് പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി സോമൻ സ​ജീ​വ​മാ​യിരുന്നു.
ഭൗതികശരീരം ഏഴു മണിക്ക് എംഎന്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് രാത്രി തന്നെ വണ്ടിപ്പെരിയാറിലേക്കു കൊണ്ടുപോകും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആശുപത്രിയില്‍ എത്തിയിരുന്നു. 

വി​ദ്യാ​ർ​ഥി രാ​ഷ്​​ട്രീ​യ​ത്തി​ലൂ​ടെ ക​ട​ന്നു​വ​ന്ന് 1977 മു​ത​ൽ ഹൈ​റേ​ഞ്ച് എ​സ്‌​റ്റേ​റ്റ് ലേ​ബ​ർ യൂ​നി​യ​ൻ സെ​ക്ര​ട്ട​റി​യാ​യി തു​ട​ർന്നു. എ.​ഐ.​ടി.​യു.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ​യാ​ണ് ബി​ജി​മോ​ളു​ടെ പി​ൻ​ഗാ​മി​യാ​യി മ​ത്സ​ര​രം​ഗ​ത്തേ​ക്ക് വാഴൂർ സോമൻ വ​രു​ന്ന​ത്. പീ​രു​മേ​ട്ടി​ലെ തോ​ട്ടം മേ​ഖ​ല​യി​ലെ സ്വീ​കാ​ര്യ​ത​യും സി.​പി.​എ​മ്മിന്‍റെ ഉ​റ​ച്ച പി​ന്തു​ണ​യു​മാ​ണ് സോ​മ​ന്‍റെ തി​ള​ക്ക​മേ​റി​യ വി​ജ​യ​ത്തി​ന് ക​രു​ത്താ​യ​ത്.
ഇ​ട​തു​മു​ന്ന​ണി​യു​ടെ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​നം, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്തു​ക​ൾ പി​ടി​ച്ച​ട​ക്കി​യു​ള്ള ആ​ത്മ​വി​ശ്വാ​സം ഇ​തെ​ല്ലാം വി​ജ​യ​ത്തി​ലേ​ക്കു​ള്ള വ​ഴി​യാ​യി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോ​ൺ​ഗ്ര​സി​ലെ അ​ഡ്വ. സി​റി​യ​ക് തോ​മ​സി​നെ 1835 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് സോ​മ​ൻ മ​റി​ക​ട​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ മൂ​ന്നാം​വ​ട്ടം മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഇ.​എ​സ്. ബി​ജി​മോ​ൾ 314 വോ​ട്ടിന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ജ​യി​ച്ചു​ക​യ​റി​യ​ത്.

കോട്ടയത്തെ വാഴൂരിൽ കുഞ്ഞുപാപ്പന്റെയും പാർവതിയുടെയും മകനായി 1952 സെപ്റ്റംബർ 14നാണ് വാഴൂർ സോമന്റെ ജനനം. എഐഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തി. ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ, സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ പ്രവർത്തക സമിതി അംഗവുമായിരുന്നു. മരണ വിവരമറിഞ്ഞ് മുഖ്യമന്ത്രിമാരും മറ്റു മന്ത്രിമാരും സ്ഥലത്തെത്തിയിട്ടുണ്ട്. ഭാര്യ: ബിന്ദു സോമൻ. മക്കൾ: സോബിൻ, സോബിത്ത്.

യോഗത്തില്‍ ഇടുക്കി ജില്ലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വാഴൂര്‍ സോമന്‍ സംസാരിച്ചിരുന്നുവെന്നും അതിനു ശേഷം മറ്റ് എംഎല്‍എമാര്‍ക്കൊപ്പം പോകാന്‍ ഒരുങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. പടി ഇറങ്ങുമ്പോള്‍ വല്ലായ്മ തോന്നുന്നു എന്നെ ഒന്നു പിടിക്കണം എന്ന് അദ്ദേഹം ഒപ്പമുള്ള ആളോടു പറഞ്ഞു. ഉടന്‍ തന്നെ അടുത്തുള്ള ലൈബ്രറി മുറിയിലെ മേശയില്‍ കിടത്തി. ഉടന്‍ തന്നെ കാറില്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഹൃദയാഘാതമാണ് ഉണ്ടായത്. ജില്ലാ ആശുപത്രിയില്‍നിന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എത്തിയിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റാന്‍ ശ്രമിച്ചെങ്കിലും സ്ഥിതി വഷളായി. ഉച്ചയ്ക്ക് ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. കണ്ടപ്പോള്‍ ഒരു തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും തോന്നിയിരുന്നില്ല. പല കാര്യങ്ങളും കൃത്യമായി സംസാരിച്ചിരുന്നു.

യോഗത്തില്‍ ഇടുക്കി ജില്ലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വാഴൂര്‍ സോമന്‍ സംസാരിച്ചിരുന്നുവെന്നും അതിനു ശേഷം മറ്റ് എംഎല്‍എമാര്‍ക്കൊപ്പം പോകാന്‍ ഒരുങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. പടി ഇറങ്ങുമ്പോള്‍ വല്ലായ്മ തോന്നുന്നു എന്നെ ഒന്നു പിടിക്കണം എന്ന് അദ്ദേഹം ഒപ്പമുള്ള ആളോടു പറഞ്ഞു. ഉടന്‍ തന്നെ അടുത്തുള്ള ലൈബ്രറി മുറിയിലെ മേശയില്‍ കിടത്തി. ഉടന്‍ തന്നെ കാറില്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഹൃദയാഘാതമാണ് ഉണ്ടായത്. ജില്ലാ ആശുപത്രിയില്‍നിന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എത്തിയിരുന്നു. അപ്രതീക്ഷിതമായ വിയോഗത്തില്‍ വലിയ വിഷമമാണുള്ളതെന്നും മന്ത്രി പറഞ്ഞു.

Advertisement