രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസില്‍ പരാതി. യുവതിയെ ഗര്‍ഭിണിയാക്കി ശേഷം ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചു എന്നാണ് പരാതിയിലുള്ളത്. അഭിഭാഷകന്‍ ഷിന്‍റോ സെബാസ്റ്റ്യനാണ് രാഹുലിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. യുവതിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ് സഹിതമാണ് പരാതി നല്‍കിയതെന്നാണ് വിവരം. ബാലാവകാശ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, ഗര്‍ഭച്ഛിദ്രം സംബന്ധിച്ച ആരോപണങ്ങളില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു നേരത്തെ രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞത്. പരാതി ഉയര്‍ന്നാല്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പുറത്തുവന്ന ശബ്ദ സന്ദേശം രാഹുലിന്‍റേതല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഹുല്‍ കൃത്യമായി മറുപടിയും പറഞ്ഞില്ല.
ആരോപണങ്ങള്‍ കടുത്തതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. കുറ്റം ചെയ്തതിന്‍റെ പേരിലല്ല രാജി വയ്ക്കുന്നതെന്നും ആരും തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമയത്തെ മാനിച്ച് രാജി വയ്ക്കുകയാണെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുവനടി തന്‍റെ അടുത്ത സുഹൃത്താണെന്നും അവര്‍ പരാതി പറഞ്ഞത് തനിക്കെതിരെയാണെന്ന് കരുതുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
































