വാർത്താനോട്ടം

Advertisement

2025 ആഗസ്റ്റ് 21 വ്യാഴം

BREAKING NEWS

👉നേതാവിന് ക്രിമിനൽ ബുദ്ധി, വേണ്ടിവന്നാൽ പേര് വെളിപ്പെടുത്തും. നേരിടുന്നത് കടുത്ത സൈബർ ആക്രമണമെന്ന് യുവനടി

👉എറണാകുളം മുളന്തുരുത്തിയിൽ മദ്യലഹരിയിൽ കെഎസ്ആർറ്റിസി ബസ് തടഞ്ഞ് ആക്രമം കാട്ടിയ രണ്ട് യുവാക്കൾ അറസ്റ്റിൽ

👉 മുറജപ ഭദ്രദീപത്തിന് മുന്നോടിയായുള്ള വിളംബര പത്രിക സ്വീകരിക്കൽ ചടങ്ങിനായി നടൻ മോഹൻലാൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി.

👉ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയെ ആക്രമിച്ച കേസിലെ പ്രതി രാജേഷ് ഖിംജി സകാരിയയെ 5 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

🌴കേരളീയം🌴

🙏 നടി റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. സംഘര്‍ഷമുണ്ടായതോടെ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കാന്‍ ചെയ്തു.

🙏 യുവ നടിയുടെ ആരോപണം ആര്‍ക്കെതിരെയാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും അറിയാമെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍. നേരത്തെ ഒരു ആരോപണം വന്നപ്പോള്‍ ഹൂ കെയേഴ്സ് എന്ന് പറഞ്ഞത് ഏതു യുവ നേതാവാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോയെന്നും ആ യുവ നടി വളരെ വ്യക്തമായി ഇത് തന്നെ പറഞ്ഞല്ലോയെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.

🙏 പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുന്‍പും ആരോപണം ഉണ്ടായിട്ടുണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍. വിശദമായി അന്വേഷിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എല്ലാം അറിയാം.

🙏 കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനം. തിരുവനന്തപുരത്ത് ഇന്ന് വൈകീട്ട് 4.30ന് നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും. സംസ്ഥാനത്ത് 14നും 60നും ഇടയ്ക്ക് പ്രായമുള്ള 99 ശതമാനം ആളുകള്‍ ഡിജിറ്റല്‍ സാക്ഷരത നേടിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

🙏 കേരളത്തിലും തമിഴ്നാട്ടിലുമായി നടക്കുന്ന അനധികൃത ഏലം ഇ ലേലത്തിനെതിരെ മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്. അംഗീകൃത ലൈസന്‍സ് ഇല്ലാത്ത ആളുകളും സ്ഥാപനങ്ങളും നടത്തുന്ന ഇത്തരം ലേലങ്ങള്‍ അനധികൃതമാണെന്നും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്‌പൈസസ് ബോര്‍ഡ് വ്യക്തമാക്കി.

🙏 പട്ടികവര്‍ഗക്കാര്‍ക്ക് 1000 രൂപ വീതം ഓണസമ്മാനം നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പെന്‍ഷന്‍കാര്‍ ഒഴികെ 60 വയസ്സിന് മുകളില്‍ പ്രായമുള്ള അര്‍ഹരായ 52,864 പട്ടികവര്‍ഗക്കാര്‍ക്ക് ആയിരിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുക.

🙏 പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയായിരുന്ന സിപിഎം നേതാവിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നേതാക്കളെ തിരിച്ചെടുത്തു.

🙏 കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെഎസ്യു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ചങ്ങനാശ്ശേരി എസ്ബി കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്.

🇳🇪 ദേശീയം 🇳🇪

🙏 ഇന്ത്യയുടെ ആണവായുധ വാഹകശേഷിയുള്ള ഇടത്തരം ബാലിസ്റ്റിക് മിസൈലായ അഗ്നി-5 വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം. ഒഡിഷയിലെ ചാന്ദിപ്പുരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്ന് ഇന്നലെയാണ് പരീക്ഷണ വിക്ഷേപണം നടന്നത്.

🙏 കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ദേശീയപാതയോരത്ത് പാതി കത്തി, നഗ്നമാക്കിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി. രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസില്‍ ചേതന്‍ എന്ന യുവാവാണ് പിടിയിലായത്.

🙏 16 വയസ്സുള്ള ഒരു മുസ്ലീം പെണ്‍കുട്ടിക്കും 30 വയസ്സുള്ള ഭര്‍ത്താവിനും സംരക്ഷണം നല്‍കിയ 2022 ലെ പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് ഹര്‍ജി സുപ്രീം കോടതി തള്ളി.

🙏 പൊതുപരിപാടിക്കിടെ തനിക്കുനേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. ആക്രമണം തനിക്കുനേര്‍ക്ക് മാത്രമായിരുന്നില്ലെന്നും ഡല്‍ഹിയെ സേവിക്കാനും പൊതുനന്മയ്ക്കും വേണ്ടിയുള്ള തന്റെ ദൃഢനിശ്ചയത്തിനു നേര്‍ക്കുകൂടിയുള്ള ഭീരുത്വം നിറഞ്ഞ ശ്രമമായിരുന്നു അതെന്ന് അവര്‍ പറഞ്ഞു.

🙏 ഓപ്പറേഷനില്‍ തകര്‍ന്ന ഭീകര കേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുമായി പാകിസ്താന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ധനസമാഹരണ കാമ്പെയ്ന്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്.

🙏 കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവിനും രവ്‌നീത് സിങ് ബിട്ടുവിനുമെതിരേ തൃണമൂല്‍ കോണ്‍ഗ്രസ്. ലോക്‌സഭയില്‍ ബുധനാഴ്ച നടന്ന പ്രതിഷേധത്തിനിടെ പാര്‍ട്ടിയുടെ വനിതാ എംപിമാരായ മിതാലി ബാഗിനെയും ശതാബ്ദി റോയിയെയും മന്ത്രിമാര്‍ ഇരുവരും ആക്രമിച്ചെന്നാണ് ടിഎംസിയുടെ ആരോപണം.

🇦🇽 അന്തർദേശീയം 🇦🇺

🙏 ഇന്ത്യയ്ക്ക് 5 ശതമാനം കിഴിവില്‍ എണ്ണ വിതരണം ചെയ്യുന്നത് തുടരുമെന്ന് റഷ്യ. ഇന്ത്യയിലേക്കുള്ള റഷ്യയുടെ അസംസ്‌കൃത എണ്ണ കയറ്റുമതി ചര്‍ച്ചകള്‍ക്ക് വിധേയമായി 5 ശതമാനം കിഴിവ് ഉണ്ടായിരിക്കുമെന്ന് ഇന്ത്യയിലെ റഷ്യയുടെ ഡെപ്യൂട്ടി വ്യാപാര പ്രതിനിധി എവ്ജെനി ഗ്രിവ പറഞ്ഞു.

🙏 യുക്രെയ്നിനു സുരക്ഷ ഉറപ്പാക്കാന്‍ റഷ്യയെ മാറ്റിനിര്‍ത്തി ചര്‍ച്ച നടത്തുന്നത് ‘എങ്ങുമെത്താത്ത വഴി’യാണെന്നു റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവ്.

Advertisement