തിരുവനന്തപുംര. ലൈംഗിക സന്ദേശ വിവാദം. സംസ്ഥാന കമ്മിറ്റിയുടെ വാട്ട് സാപ്പ് ഗ്രൂപ്പിൽ ചർച്ച. യുവനേതാവ് തെറ്റുകാരൻ അല്ലെങ്കിൽ അത് തെളിയിക്കണം. നിയമപരമായി മുന്നോട്ടു പോകണമെന്ന് സംസ്ഥാന കമ്മിറ്റി ഗ്രൂപ്പിൽ സന്ദേശം. വനിതാ നേതാവാണ് ശബ്ദ സന്ദേശം അയച്ചത്. ഏതെങ്കിലും വ്യക്തിക്കെതിരെയുള്ള നീക്കം അല്ല.
യൂത്ത് കോൺഗ്രസിന്റെ നേതാവാണ്. സംസ്ഥാന കമ്മിറ്റിയെ മുഴുവൻ അപമാനിക്കുന്ന രീതിയിലാണ് വാർത്ത പോകുന്നത്. സംസ്ഥാന കമ്മിറ്റി ഗ്രൂപ്പിൽ അടിയന്തര ചർച്ച ഉണ്ടാവണം. അടിയന്തരമായി സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണമെന്നും ശബ്ദ സന്ദേശം
ഒരാൾക്ക് എതിരെ നിരന്തരമായ ആരോപണം ഉണ്ടാകുമ്പോൾ ഒരാളെങ്കിലും വിശ്വസിക്കും. മറുപടി കൊടുക്കണം എന്നും വനിതാ നേതാവ്. പേര് വലിച്ചിഴച്ച മാധ്യമപ്രവർത്തകർക്കെതിരെയും നിയമപരമായി നീങ്ങണം എന്നും അഭിപ്രായം
അതേസമയം ഇടതു ബിജെപി വിഭാഗങ്ങള്‍ ഒന്നുപോലെ ഭയക്കുന്ന യുവ നേതാവിനെതിരെ സംഘടിതമായ നീക്കം എന്നതാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ വിഷയത്തിൽ എടുത്തുചാടി പ്രതികരിക്കേണ്ടെന്നും നേതൃത്വത്തിന്റെ തീരുമാനം. അതേസമയം സമൂഹ മാധ്യമങ്ങളിലൂടെ വിഷയത്തെ പ്രതിരോധിക്കാനും തീരുമാനമായിട്ടുണ്ട്.
യുവനേതാവിനെതിരെ വെളിപ്പെടുത്തൽ. നടത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം എൻ എൻ കൃഷ്ണദാസ്. പരാതി നൽകിയത് പ്രതിപക്ഷ നേതാവിനാണ്. പലരും കൂടുതൽ പരാതികളും ആയി മുന്നോട്ടു വരാത്തത് സമൂഹത്തിൽ വെളിപ്പെടുമെന്ന് കരുതിയെതിനാൽ ആകാം. ഇതെല്ലാം കോൺഗ്രസ് സംസ്കാരമാണ്. അവർ അന്വേഷിക്കട്ടെ






































