എറണാകുളം. പറവൂരിൽ പലിശക്കാരുടെ ഭീഷണിയിൽ വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ പ്രദീപ് കുമാറിന്റെ മകളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഇന്നലെ രാത്രിയിൽ കലൂരിൽ നിന്ന് അറസ്റ്റ് ചെയ്ത മകളെ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് നീക്കം. അതേസമയം മകളെ അറസ്റ്റ് ചെയ്തത് നടപടിയെ ചോദ്യം ചെയ്ത് മകളുടെ അഭിഭാഷക ഹൈക്കോടതിയെ സമീപിക്കും. ഇന്നലെ രാത്രി മകളുടെ ഭർത്താവിന്റെ ഓഫീസിൽ നിന്നാണ് പോലീസ് മകളെ അറസ്റ്റ് ചെയ്തത്.
നടപടി ക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് എന്ന് ആരോപിച്ച് മകളുടെ അഭിഭാഷകയും ബന്ധുക്കളും പ്രതിഷേധിച്ചു. തുടർന്ന് രാത്രീ വൈകി മജിസ്ട്രറ്റിന്റെ അനുമതിയോടെയാണ് പോലീസ് നടപടികൾ പൂർത്തിയാക്കിയത്. കേസിൽ പ്രതികളായ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പ്രദീപ് കുമാറും ഭാര്യ ബിന്ദുവും ഇപ്പോഴും ഒളിവിലാണ്. ഇവർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിരിക്കുന്നത്. പണമിടപാടുമായി ബന്ധപ്പെട്ട ഉറവിടത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണം പോലീസ് നടത്തുന്നുണ്ട്. ’ മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.



































