കണ്ണൂര്‍: കണ്ണൂർ കുറ്റ്യാട്ടൂരില്‍ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവയൊണ് 31 കാരിയായ പ്രവീണ മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു യുവാവ് പ്രവീണയ്ക്കെതിരെ ആക്രമണം നടത്തിയ്ത്. പ്രവീണ താമസിക്കുന്ന വീട്ടിലേക്ക് എത്തി പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷാണ് തീ കൊളുത്തിയത്. ആക്രമണത്തിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു.
Home News Breaking News വീട്ടിലെത്തി ആക്രമണം, സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി; യുവതിക്ക് ദാരുണാന്ത്യം





































