ചങ്ങനാശ്ശേരിയിൽ കെഎസ്‍യു -യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി, സംഘര്‍ഷം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ

Advertisement

കോട്ടയം: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെഎസ്‍യു പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടി. ചങ്ങനാശ്ശേരി എസ്‍ബി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. ചങ്ങനാശ്ശേരി എസ്ബി കോളേജിലെ കെഎസ്‍യുവിന്‍റെ തോൽവിക്ക് പിന്നാലെ ചങ്ങനാശ്ശേരിയിൽ കെഎസ്‍യു പ്രവര്‍ത്തകരും യൂത്ത് കോൺഗ്രസ്‌ പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷമുണ്ടാവുകയായിരുന്നു. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിന് മുന്നിലാണ് പ്രവർത്തകർ തമ്മിലടിച്ചത്. യൂത്ത് കോൺഗ്രസ് ചങ്ങനാശ്ശേരി നിയോജകമണ്ഡലം പ്രസിഡന്‍റ് ഡെന്നീസ് ജോസഫിന്‍റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്‍റ് ജേക്കബ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കെഎസ്‍യു പ്രവർത്തകരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.
കോൺഗ്രസിലെ പ്രബലരായ രണ്ട് നേതാക്കൻന്മാരുടെ അണികൾ തമ്മിലാണ് ചേരിതിരിഞ്ഞ് തമ്മിലടിച്ചത്.

Advertisement