കോഴിക്കോട് കളക്ട്രേറ്റിലെ വാട്ടർ ടാങ്കിൽ മരപ്പട്ടി ചത്തനിലയിൽ.വെള്ളത്തിൽ ദുർഗന്ധം വന്നപ്പോൾ നടത്തിയ പരിശോധനയിലാണ് ടാങ്കിൽ ചത്ത മരപ്പട്ടിയെ കണ്ടത്.മരപ്പട്ടിയുടെ ജഡം അഴുകിയ നിലയിലായിരുന്നു.
രാവിലേ 11 മണിയോടെയാണ് സംഭവം. വെള്ളത്തിൽ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ടാങ്കിൽ മരപ്പട്ടി ചത്തുകിടക്കുന്നത് കണ്ടത്. കളക്ടരേറ്റിലെ മുകളിലത്തെ നിലയിലാണ് ടാങ്ക്. ഡി ബ്ലോക്കിൽ വെള്ളം വിതരണം ചെയ്യുന്ന ടാങ്കിനു 30000 ലിറ്റർ സംഭരണ ശേഷിയുണ്ട്. കുടിവെള്ളം ആയിരുന്നില്ലെന്നും വിഷയം ശ്രദ്ധയിൽ പെട്ട ഉടനെ ശുചീകരണം നടത്തിയെന്നും എഡിഎം വ്യക്തമാക്കി.
വൈകിട്ടോടെ ടാങ്ക് വറ്റിച്ച് ക്ലോറിനേഷൻ നടത്തി. രാവിലെ 11.30ന് തുടങ്ങിയാ ശുചീകരണം വൈകിട്ട് ഏഴോടെയാണ് പൂർത്തിയായത്. സംഭവത്തെ തുടർന്ന് ഇന്ന് കളക്ടറേറ്റിൽ വെള്ളം മുടങ്ങിയിരുന്നു.






































