ഭൂപതിവ് നിയമ ഭേദഗതി ചട്ടത്തിന് അംഗീകാരം നൽകുന്നത് മന്ത്രിസഭ മാറ്റിവെച്ചു

Advertisement

തിരുവനന്തപുരം. ഭൂപതിവ് നിയമ ഭേദഗതി ചട്ടത്തിന് അംഗീകാരം നൽകുന്നത് മന്ത്രിസഭ മാറ്റിവെച്ചു.വിഷയം ഇന്നത്തെ മന്ത്രി
സഭാ യോഗത്തിൻെറ അജണ്ടയിൽ ഉണ്ടായിരുന്നെങ്കിലും കുറിപ്പ് വിശദമായി പരിശോധിക്കാൻ മന്ത്രിമാർക്ക്
സാവകാശം ലഭിക്കാത്തത് കൊണ്ടാണ് തീരുമാനമെടുക്കാതെ മാറ്റിവെച്ചത്. ധനമന്ത്രി കെ.എൻ.ബാലഗോപാൽ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാത്തതും ചട്ട ഭേദഗതിയിൽ തീരുമാനം എടുക്കുന്നത് മാറ്റിവെക്കാൻ കാരണമായി.അടുത്ത
മന്ത്രിസഭാ യോഗം ചട്ടത്തിന് അംഗീകാരം നൽകും.2023 സെപ്റ്റംബറിലാണ് ഭൂപതിവ്
നിയമത്തിൽ ഭേദഗതി വരുത്തിയത്.ചട്ടം രൂപീകരിക്കാത്തതിനാൽ നിയമം ഇനിയും
പ്രാബല്യത്തിൽ കൊണ്ടുവരാനായിട്ടില്ല

Advertisement